ക​ള​ഞ്ഞുകി​ട്ടി​യ സ്വ​ർ​ണം ഉ​ട​മ​സ്ഥ​ന് ന​ൽ​കി വീ​ട്ട​മ്മ മാതൃകയായി
Monday, July 1, 2024 3:49 AM IST
കാ​ളി​യാ​ർ: ക​ള​ഞ്ഞുകി​ട്ടി​യ സ്വ​ർ​ണ ചെ​യി​ൻ ഉ​ട​മ​സ്ഥ​ന് തി​രി​കെ ന​ൽ​കി വീ​ട്ട​മ്മ മാ​തൃ​ക​യാ​യി. കാ​ളി​യാ​ർ മു​ള്ള​ൻ​കു​ത്തി സ്വ​ദേ​ശി മ​ത്തി​ക്ക​പ്പാ​റ​യി​ൽ ഹ​സീ​ന അ​സി​ക്കാ​ണ് ജോ​ലി ക​ഴി​ഞ്ഞു മ​ട​ങ്ങി വ​രു​ന്ന​തി​നി​ടെ പാ​ത​യോ​ര​ത്തുനി​ന്നു ര​ണ്ട​രപ്പ​വ​ൻ തൂ​ക്കം വ​രു​ന്ന സ്വ​ർ​ണ കൈ​ചെ​യി​ൻ ല​ഭി​ച്ച​ത്.

തു​ട​ർ​ന്ന് ഭ​ർ​ത്താ​വി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കാ​ളി​യാ​ർ മു​ള്ള​ൻ​കു​ത്തി സ്വ​ദേ​ശി ബി​ജു​വി​ന്‍റെ ചെ​യി​നാണ് ന​ഷ്ട​പ്പെ​ട്ട​തെ​ന്നു മ​ന​സി​ലാ​യി.

കാ​ളി​യാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി എ​സ്എ​ച്ച്ഒ ജെ. ​നി​സാ​മു​ദ്ദീ​ൻ, എ​എ​സ് എ ​പ്രീ​ത എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ബി​ജു​വി​ന് ഹ​സീ​ന ചെ​യി​ൻ കൈ​മാ​റി.