വിന​യ​ത്തി​ന്‍ മാ​തൃ​ക​യാ​യി ക്രൈ​സ്ത​വ​ര്‍ പെ​സ​ഹാ ആ​ച​രി​ച്ചു
Friday, March 29, 2024 6:05 AM IST
ച​​ങ്ങ​​നാ​​ശേ​​രി: മി​​ശി​​ഹാ ത​​ന്‍ ശി​​ഷ്യ​​ന്മാ​​രു​​ടെ പാ​​ദ​​ങ്ങ​​ളി​​ല്‍ ക​​ഴു​​കി...​ യേ​​ശു​​വും ശി​​ഷ്യ​​ന്മാ​​രും സെ​​ഹി​​യോ​​ന്‍ മാ​​ളി​​ക​​യി​​ല്‍ പെ​​സ​ഹാ ആ​​ച​​രി​​ച്ച​​തി​​ന്‍റെ ധ​​ന്യ​​മാ​​യ ഓ​​ര്‍​മ​​ക​​ള്‍ പു​​തു​​ക്കി ക്രൈ​​സ്ത​​വ വി​​ശ്വാ​​സി​​ക​​ള്‍ പെ​​സ​​ഹാ ആ​​ച​​രി​​ച്ചു. പ​​ള്ളി​​ക​​ളി​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​മ​​ധ്യേ വൈ​​ദി​​ക​​ര്‍ പാ​​ദ​​ക്ഷാ​​ള​​നം ന​​ട​​ത്തി ചും​​ബി​​ച്ച് ക്രി​​സ്തു കാ​​ട്ടി​​യ മ​​ഹ​​നീ​​യ​​മാ​​തൃ​​ക അ​​നു​​വ​​ര്‍​ത്തി​​ച്ചു.

ക്രി​​സ്തു​​വി​​ന്‍റെ പീ​​ഡാ​​സ​​ഹ​​ന​​ത്തി​​ന്‍റെ​​യും കു​​രി​​ശു​​മ​​ര​​ണ​​ത്തി​​ന്‍റെ​​യും സ്മ​​ര​​ണ​​ക​​ള്‍ ഹൃ​​ദ​​യ​​ത്തി​​ലേ​​റ്റി ഇ​​ന്നു പീ​​ഡാ​​നു​​ഭ​​വ​​വെ​​ള്ളി ആ​​ച​​രി​​ക്കും. പ​​ള്ളി​​ക​​ളി​​ല്‍ രാ​​വി​​ലെ​​മു​​ത​​ല്‍ ആ​​രാ​​ധ​​ന ന​​ട​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് പീ​​ഡാ​​നു​​ഭ​​വ ച​​രി​​ത്ര​​വാ​​യ​​ന​​യും ന​​ഗ​​രി​​കാ​​ണി​​ക്ക​​ലും തി​​രു​​സ്വ​​രൂ​​പ ചും​​ബ​​ന​​വും ഉ​​ണ്ടാ​​യി​​രി​​ക്കും.

ച​​ങ്ങ​​നാ​​ശേ​​രി: സെ​​ന്‍റ് മേ​​രീ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ന്‍​പ​​ള്ളി​​യി​​ല്‍ വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന​​യ്ക്കും കാ​​ല്‍​ക​​ഴു​​ക​​ല്‍​ശു​​ശ്രൂ​​ഷ​​യ്ക്കും ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​ര​​ന്തോ​​ട്ടം മു​​ഖ്യ​​കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ച്ചു. അ​​തി​​രൂ​​പ​​ത​​യി​​ലെ ന​​വ​​വൈ​​ദി​​ക​​രു​​ടെ പാ​​ദ​​ങ്ങ​​ള്‍ ക​​ഴു​​കി ചും​​ബി​​ച്ചാ​​ണ് ആ​​ര്‍​ച്ച്ബി​​ഷ​​പ് കാ​​ല്‍​ക​​ഴു​​ക​​ല്‍ ശു​​ശ്രൂ​​ഷാ​​ക​​ര്‍​മം നി​​ര്‍​വ​​ഹി​​ച്ച​​ത്. മി​​ശി​​ഹാ​​യു​​ടെ പീ​​ഡാ​​സ​​ഹ​​ന​​ത്തി​​ന്‍റെ മാ​​യാ​​ത്ത മു​​ദ്ര​​ക​​ള്‍ ഹൃ​ദ​​യ​​ങ്ങ​​ളി​​ല്‍ ആ​​ഴ​​പ്പെ​​ട​​ണ​​മെ​​ന്നും മ​​ന​​സി​​നും ജീ​​വി​​ത​​ത്തി​​നും പ​​രി​​വ​​ര്‍​ത്ത​​നം സൃ​​ഷ്ടി​​ക്ക​​പ്പെ​​ട​​ണ​​മെ​​ന്നും മാ​​ര്‍ പെ​​രു​​ന്തോ​​ട്ടം സ​​ന്ദേ​​ശ​​ത്തി​​ല്‍ പ​​റ​​ഞ്ഞു.

ഇ​​ന്ന് പു​​ല​​ര്‍​ച്ചെ ആ​​റു​​മു​​ത​​ല്‍ വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന​​യു​​ടെ ആ​​രാ​​ധ​​ന. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​പീ​​ഡാ​​നു​​ഭ​​വ തി​​രു​​ക്ക​​ര്‍​മ​​ങ്ങ​​ള്‍​ക്ക് വി​​കാ​​രി ഫാ.​ ​ജോ​​സ് കൊ​​ച്ചു​​പ​​റ​​മ്പി​​ല്‍ കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ക്കും. തു​​ട​​ര്‍​ന്ന് ന​​ഗ​​രി​​കാ​​ണി​​ക്ക​​ല്‍, സ്ലീ​​വാ വ​​ന്ദ​​നം, തി​​രു​​സ്വ​​രൂ​​പ ചും​​ബ​​നം.

ചെ​​ത്തി​​പ്പു​​ഴ: തി​​രു​​ഹൃ​​ദ​​യ പ​​ള്ളി​​യി​​ല്‍ വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന​​യ്ക്കും കാ​​ലു​​ക​​ഴു​​ക​​ല്‍ ശു​​ശ്രൂ​​ഷ​​യ്ക്കും വി​​കാ​​രി ഫാ.​​തോ​​മ​​സ് ക​​ല്ലു​​ക​​ളം കാ​​ര്‍​മി​​ക​​നാ​​യി​​രു​​ന്നു. തു​​ട​​ര്‍​ന്ന് ആ​​രാ​​ധ​​ന.

ഇ​​ന്നു​​രാ​​വി​​ലെ 6.30ന് ​​വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ല്‍​നി​​ന്നു കു​​രി​​ശി​​ന്‍റെ വ​​ഴി ആ​​രം​​ഭി​​ച്ച് പ​​ള്ളി​​യി​​ല്‍ എ​​ത്തും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​കു​​രി​​ശി​​ന്‍റെ​വ​​ഴി, 3.30ന് ​​പീ​​ഡാ​​നു​​ഭ​​വ വാ​​യ​​ന.

ച​​ങ്ങ​​നാ​​ശേ​​രി: പാ​​റേ​​ല്‍ പ​​ള്ളി​​യി​​ല്‍ കാ​​ലു​​ക​​ഴു​​ക​​ല്‍ ശു​​ശ്രൂ​​ഷ​​യ്ക്കും വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന​​യ്ക്കും വി​​കാ​​രി ജ​​ന​​റാ​​ള്‍ മോ​​ണ്‍. ജോ​​സ​​ഫ് വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ല്‍, കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ച്ചു.

ഇ​​ന്ന് ര​​ണ്ടി​​ന് സ്ലീ​​വാ​​പ്പാ​​ത ഇ​​ട​​വ​​ക​​യു​​ടെ നാ​​ലു ഭാ​​ഗ​​ങ്ങ​​ളി​​ല്‍നി​​ന്ന് ആ​​രം​​ഭി​​ച്ച് പ​​ള്ളി​​യി​​ലെ​​ത്തു​​ന്നു. തു​​ട​​ര്‍​ന്ന് പീ​​ഡാ​​നു​​ഭ​​വ തി​​രു​​ക്ക​​ര്‍​മ​ങ്ങ​​ള്‍ ന​​ഗ​​രി​കാ​​ണി​​ക്ക​​ല്‍, നോ​​മ്പു ക​​ഞ്ഞി- കാ​​ര്‍​മി​​ക​​ന്‍ വി​​കാ​​രി ഫാ. ​​ജേ​​ക്ക​​ബ് വാ​രി​​ക്കാ​​ട്ട്, സ​​ന്ദേ​​ശം ഫാ. ​​ടെ​ജി പു​​തു​​വീ​​ട്ടി​​ല്‍​ക​​ളം.

തൃ​​ക്കൊ​​ടി​​ത്താ​​നം: സെ​​ന്‍റ് സേ​​വ്യേ​​ഴ്‌​​സ് ഫൊ​​റോ​​നാ പ​​ള്ളി​​യി​​ല്‍ ​പെ​​സ​​ഹാ തി​​രു​​ക്ക​​ര്‍​മ​​ങ്ങ​​ള്‍​ക്കും കാ​​ല്‍​ക​​ഴു​​ക​​ല്‍ ശു​​ശ്രൂ​​ഷ​യ്​​ക്കും വി​​കാ​​രി ഫാ.​​ആ​ന്‍റ​​ണി എ​​ത്ത​​യ്ക്കാ​​ട്ട് കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ച്ചു. ഇ​​ന്നു രാ​​വി​​ലെ ഏ​​ഴി​​ന് വി​​വി​​ധ വാ​​ര്‍​ഡു​​ക​​ളി​​ല്‍​നി​​ന്നു പ​​ള്ളി​​​ലേ​​ക്ക് കു​​രി​​ശി​​ന്‍റെ വ​​ഴി എ​​ത്തി​​ച്ചേ​​രും. തു​​ട​​ര്‍​ന്ന് ആ​​രാ​​ധ​​ന. നേ​​ര്‍​ച്ച​​ക്ക​​ഞ്ഞി. 2.30ന് ​​പീ​​ഡാ​​നു​​ഭ​​വ തി​​രു​​ക്ക​​ര്‍​മ​​ങ്ങ​​ള്‍, ന​​ഗ​​രി​​കാ​​ണി​​ക്ക​​ല്‍, ശ്ലീ​വാ ചും​​ബ​​നം.

തു​​രു​​ത്തി: മ​​ര്‍​ത്ത്മ​​റി​​യം ഫൊ​​റോ​​നാ പ​​ള്ളി​​യി​​ല്‍ കാ​​ല്‍​ക​​ഴു​​ക​​ല്‍ ശു​​ശ്രൂ​​ഷ​യ്​​ക്കും വി​​ശു​​ദ്ധ​​കു​​ര്‍​ബാ​​ന​​യ്ക്കും വി​​കാ​​രി ഫാ.​ ​ജോ​​സ് വ​​രി​​ക്ക​​പ്പ​​ള്ളി കാ​​ര്‍​മി​​ക​​നാ​​യി​​രു​​ന്നു. ഇ​​ന്നു രാ​​വി​​ലെ ഏ​​ഴി​​ന് കു​​രി​​ശി​​ന്‍റെ​​വ​​ഴി. തു​​ട​​ര്‍​ന്ന് ആ​​രാ​​ധ​​ന. മൂ​​ന്നി​​ന് പ​​ള്ളി​​യി​​ല്‍ കു​​രി​​ശി​​ന്‍റെ ​വ​​ഴി. പീ​​ഡാ​​നു​​ഭ​​വ തി​​രു​​ക്ക​​ര്‍​മ​​ങ്ങ​​ള്‍, ന​​ഗ​​രി​​കാ​​ണി​​ക്ക​​ല്‍, സ്ലീ​​വാ ചും​​ബ​​നം.

വെ​​രൂ​​ര്‍: സെ​ന്‍റ് ജോ​​സ​​ഫ് പ​​ള്ളി​​യി​​ല്‍ കാ​​ല്‍​ക​​ഴു​​ക​​ല്‍ ശു​​ശ്രൂ​​ഷ​​യ്ക്കും വി​​ശു​​ദ്ധ​ കു​​ര്‍​ബാ​​ന​​യ്ക്കും വി​​കാ​​രി ഫാ.​ ​ജ​​യിം​​സ് മാ​​ലേ​​യ്ക്ക​​ല്‍ കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ച്ചു. ഇ​​ന്നു​​രാ​​വി​​ലെ ഏ​​ഴി​​ന് കു​​രി​​ശി​​ന്‍റെ വ​​ഴി. തു​​ട​​ര്‍​ന്ന് ഉ​​ച്ച​​യ്ക്ക് ഒ​​ന്നു​​വ​​രെ ആ​​രാ​​ധ​​ന, മൂ​​ന്നി​​ന് പീ​​ഡാ​​നു​​ഭ​​വ തി​​രു​​ക്ക​​ര്‍​മ​​ങ്ങ​​ള്‍, ന​​ഗ​​രി​​കാ​​ണി​​ക്ക​​ല്‍, ഫാ.​ ​ജോ​​ബി​​ന്‍ വ​​ന്യം​​പ​​റ​​മ്പി​​ല്‍ സ​​ന്ദേ​​ശം ന​​ല്‍​കും.

കു​​റു​​മ്പ​​നാ​​ടം: സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് ഫൊ​​റോ​​നാ പ​​ള്ളി​​യി​​ല്‍ പെ​​സ​​ഹാ ​ശു​​ശ്രൂ​​ഷ​​ക​​ള്‍​ക്കും കാ​​ല്‍​ക​​ഴു​​ക​​ല്‍ ശു​​ശ്രൂ​​ഷ​​യ്ക്കും വി​​കാ​​രി ഫാ.​ ​ചെ​​റി​​യാ​​ന്‍ ക​​റു​​ക​​പ്പ​​റ​​മ്പി​​ല്‍ കാ​​ര്‍​മി​​ക​​നാ​​യി​​രു​​ന്നു. ഇ​​ന്ന് രാ​​വി​​ലെ വി​​വി​​ധ വാ​​ര്‍​ഡു​​ക​​ളി​​ല്‍ നി​​ന്നും കു​​രി​​ശി​ന്‍റെ വ​​ഴി എ​​ത്തി​​ച്ചേ​​രും. തു​​ട​​ര്‍​ന്ന് ആ​​രാ​​ധ​​ന. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് പീ​​ഡാ​​നു​​ഭ​​വ തി​​രു​​ക്ക​​ര്‍​മ​​ങ്ങ​​ള്‍, ന​​ഗ​​രി​​കാ​​ണി​​ക്ക​​ല്‍, സ്ലീ​​വാ ചും​​ബ​​നം.

മാ​​ട​​പ്പ​​ള്ളി: ലി​​റ്റി​​ല്‍​ഫ്ല​വ​​ര്‍ പ​​ള്ളി​​യി​​ല്‍ ഇ​​ന്നു രാ​​വി​​ലെ ഏ​​ഴു​​മു​​ത​​ല്‍ 12വ​​രെ ആ​​രാ​​ധ​​ന, തു​​ട​​ര്‍​ന്ന് നേ​​ര്‍​ച്ച​​ക്ക​​ഞ്ഞി. 2.30ന് ​​ഏ​​ലം​​കു​​ന്ന് കു​​രി​​ശ​​ടി​​യി​​ല്‍നി​​ന്നു പ​​ള്ളി​​യി​​ലേ​​ക്ക് കു​​രി​​ശി​​ന്‍റെ​വ​​ഴി. 3.30ന് ​​പീ​​ഡാ​​നു​​ഭ​​വ വാ​​യ​​ന, വി​​കാ​​രി ഫാ.​​മാ​​ത്യു ചെ​​ത്തി​​പ്പു​​ഴ കാ​​ര്‍​മി​​ക​​നാ​​യി​​രി​​ക്കും. സ​​ന്ദേ​​ശം ഫാ.​​സോ​​ബി​​ച്ച​​ന്‍ ചേ​​പ്പി​​ല​​പു​​ത്ത​​ന്‍​പ​​റ​​മ്പി​​ല്‍.

പാ​​യി​​പ്പാ​​ട്: ലൂ​​ര്‍​ദ്മാ​​താ പ​​ള്ളി​​യി​​ല്‍ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് പീ​​ഡാ​​നു​​ഭ​​വ തി​​രു​ക്ക​​ര്‍​മ​​ങ്ങ​​ള്‍. കു​​രി​​ശി​​ന്‍റെ വ​​ഴി, ന​​ഗ​​രി​​കാ​​ണി​​ക്ക​​ല്‍, തി​​രു​​സ്വ​​രൂ​​പ ചും​​ബ​​നം. വി​​കാ​​രി ഫാ.​ ​ജോ​​ര്‍​ജ് നൂ​​ഴാ​​യി​​ത്ത​​ടം കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ക്കും.