വോ​ട്ടിം​ഗ് യ​ന്ത്രം ത​ക​രാ​റി​ലാ​യി
Saturday, April 27, 2024 7:09 AM IST
ഏ​റ്റു​മാ​നൂ​ർ: അ​തി​ര​മ്പു​ഴ സെ​ന്‍റ് അ​ലോ​ഷ്യ​സ് എ​ൽ​പി സ്കൂ​ളി​ലെ 34 -ാം ന​മ്പ​ർ ബൂ​ത്തി​ൽ വോ​ട്ടിം​ഗ് യ​ന്ത്രം ത​ക​രാ​റി​ലാ​യി. വോ​ട്ടെ​ടു​പ്പ് ഒ​രു മ​ണി​ക്കൂ​ർ വൈ​കി എ​ട്ടു​മ​ണി​ക്കാ​ണ് ആ​രം​ഭി​ച്ച​ത്.
അ​യ്മ​നം പ​ഞ്ചാ​യ​ത്തി​ൽ കു​ട​മാ​ളൂ​ർ ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 116-ാം ന​മ്പ​ർ ബൂ​ത്തി​ൽ വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ന്‍റെ ത​ക​രാ​റി​നെ​ത്തു​ട​ർ​ന്ന് വോ​ട്ടെ​ടു​പ്പ് എ​ട്ടു​മ​ണി​ക്കാ​ണ് ആ​രം​ഭി​ച്ച​ത്.

കാ​ണ​ക്കാ​രി പ​ഞ്ചാ​യ​ത്തി​ൽ കാ​ണ​ക്കാ​രി ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 152-ാം ന​മ്പ​ർ ബൂ​ത്തി​ൽ വോ​ട്ടെ​ടു​പ്പി​നി​ടെ രാ​വി​ലെ 10 മ​ണി​യോ​ടെ വോ​ട്ടിം​ഗ് യ​ന്ത്രം ത​ക​രാ​റി​ലാ​യി. 45 മി​നി​റ്റ് ഇ​വി​ടെ വോ​ട്ടെ​ടു​പ്പ് ത​ട​സ​പ്പെ​ട്ടു.

പാ​മ്പാ​ടി: വോ​ട്ടിം​ഗ് യ​ന്ത്രം ത​ക​രാ​യ​ലാ​യ​തി​നാ​ൽ വോ​ട്ടിം​ഗ് ത​ട​സ​പ്പെ​ട്ടു പാ​മ്പാ​ടി എം​ജി​എം സ്കൂ​ളി​ലെ 103-ാം ന​മ്പ​ർ ബൂ​ത്തി​ൽ രാ​വി​ലെ ഒ​ന്പ​തി​നു യ​ന്ത്രം ത​ക​രാ​റി​ലാ​യി അ​ര​മ​ണി​ക്കൂ​റോ​ളം വോ​ട്ടിം​ഗ് ത​ട​സ​പ്പെ​ട്ടു. ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ത​ക​രാ​ർ പ​രി​ഹ​രി​ച്ചു. സൗ​ത്ത് പാ​മ്പാ​ടി കു​റ്റി​ക്ക​ൽ സ്കൂ​ളി​ലെ 109-ാം ന​മ്പ​ർ ബൂ​ത്തി​ലെ യ​ന്ത്ര​വും കേ​ടാ​യി ഒ​രു മ​ണി​ക്കൂ​റോ​ളം വോ​ട്ടിം​ഗ് ത​ട​സ​പ്പെ​ട്ടു. പു​തി​യ യ​ന്ത്രം എ​ത്തി​ച്ചാ​ണ് വോ​ട്ടിം​ഗ് പു​ന​രാ​രം​ഭി​ച്ച​ത്.

നീ​ണ്ടൂ​ർ: പ​ഞ്ചാ​യ​ത്ത് കൈ​പ്പു​ഴ 101-ാം ന​മ്പ​ർ അ​ങ്ക​ണ​വാ​ടി​യി​ലെ 19 -ാം ന​മ്പ​ർ ബൂ​ത്തി​ൽ വോ​ട്ടിം​ഗി​നി​ടെ 11 മ​ണി​ക്ക് വോ​ട്ടിം​ഗ് യ​ന്ത്രം കേ​ടാ​യി. ര​ണ്ടു മ​ണി​ക്കൂ​ർ നേ​രം ഇ​വി​ടെ വോ​ട്ടിം​ഗ് ത​ട​സ​പ്പെ​ട്ടു.

ചി​​​ങ്ങ​​​വ​​​നം: നാ​​​ട്ട​​​ക​​​ത്തും പ​​​ന​​​ച്ചി​​​ക്കാ​​​ട്ടും വോ​​​ട്ടിം​​​ഗ് യ​​​ന്ത്ര​​​ങ്ങ​​​ൾ ത​​​ക​​​രാ​​​റി​​​ലാ​​​യി. രാ​​​വി​​​ലെ പോ​​​ളിം​​​ഗ് തു​​​ട​​​ങ്ങു​​​ന്ന​​​തി​​​ന് മു​​​ന്പു ത​​​ന്നെ ത​​​ക​​​രാ​​​ർ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടു. പ​​​ന​​​ച്ചി​​​ക്കാ​​​ട്ട് യ​​​ന്ത്രം മാ​​​റ്റു​​​ക​​​യും നാ​​​ട്ട​​​ക​​​ത്ത് ത​​​ക​​​രാ​​​ർ പ​​​രി​​​ഹ​​​രി​​​ച്ചു​​​മാ​​​ണ് പോ​​​ളിം​​​ഗ് തു​​​ട​​​ങ്ങി​​​യ​​​ത്. ഇ​​​തു​​​മൂ​​​ലം പ​​​ന​​​ച്ചി​​​ക്കാ​​​ട് എ​​​ൻ​​​എ​​​സ്എ​​​സ് യു​​​പി സ്കൂ​​​ളി​​​ൽ 163-ാം ബൂ​​​ത്തി​​​ൽ ഒ​​​രു മ​​​ണി​​​ക്കൂ​​​റും നാ​​​ട്ട​​​കം 108-ാം ന​​​മ്പ​​​ർ ശി​​​ശു​​​വി​​​ഹാ​​​ർ ബൂ​​​ത്തി​​​ൽ അ​​​ര​​​മ​​​ണി​​​ക്കൂ​​​റും വൈ​​​കി​​​യാ​​​ണ് വോ​​​ട്ടിം​​​ഗ് തു​​​ട​​​ങ്ങി​​​യ​​​ത്.