കോ​വി​ഡി​നു​ശേ​ഷം സ്ട്രോ​ക്: ഗ​വേ​ഷ​ണത്തിനു മ​ല​യാ​ളി ഡോ​ക്ട​ർ​ക്ക് 2.35 കോ​ടി
Thursday, March 28, 2024 11:47 PM IST
എ​രു​മേ​ലി: കോ​വി​ഡി​നു ശേ​ഷം മ​നു​ഷ്യ​രി​ൽ ഉ​ണ്ടാ​കു​ന്ന സ്ട്രോ​ക്കി​നെ കു​റി​ച്ച് ഗ​വേ​ഷ​ണം ന​ട​ത്തു​വാ​ൻ മ​ല​യാ​ളി യു​വ ഡോ​ക്ട​ർ​ക്ക് അ​മേ​രി​ക്ക​ൻ ഹാ​ർ​ട്ട് അ​സോ​സി​യേ​ഷ​ൻ 2,31000 ഡോ​ള​ർ അ​നു​വ​ദി​ച്ചു.

ക്ലി​നി​ക്ക​ൽ ന്യൂ​റോ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റാ​യ കി​ഴ​ക്കേ​പ​റ​മ്പി​ൽ ഡോ. ​സൈ​ഫു​ദ്ദീ​നാ​ണ് ഇ​ന്ത്യ​ൻ ക​റ​ൻ​സി മൂ​ല്യം പ്ര​കാ​രം 2.35 കോ​ടി യൂ​ണി​വേ​ഴ്‌​സി​റ്റി അ​നു​വ​ദി​ച്ച​ത്. കോ​വി​ഡ് ബാ​ധി​ച്ച​വ​ർ രോ​ഗ മു​ക്ത​രാ​യി​ട്ടും രോ​ഗ​ത്തി​ന്‍റെ തു​ട​ർ പ്ര​ശ്ന​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​ൻ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്നു എ​ന്ന് സൈ​ഫു​ദ്ദീ​ൻ ന​ട​ത്തി​യ ഗ​വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ ഗ​വേ​ഷ​ണ​മാ​ണ് അ​മേ​രി​ക്ക​യി​ലെ യൂ​ണി​വേ​ഴ്‌​സി​റ്റി ഏ​റ്റെ​ടു​ത്ത​ത്. യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ഡോ. ​സൈ​ഫു​ദ്ദീ​ന് സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ക്കാ​നും ഗ​വേ​ഷ​ണം സ​ഹാ​യി​ച്ചു. തു​ട​ർ ഗ​വേ​ഷ​ണം ന​ട​ത്താ​നാ​ണ് അ​മേ​രി​ക്ക​ൻ ഹാ​ർ​ട്ട് അ​സോ​സി​യേ​ഷ​ൻ ഇ​പ്പോ​ൾ ഫ​ണ്ട് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.