തീ​ർ​ഥാ​ട​ന ടൂ​റി​സം വി​ക​സി​പ്പി​ക്കു​മെ​ന്ന് തോ​മ​സ് ചാ​ഴി​കാ​ട​ൻ
Thursday, March 28, 2024 11:47 PM IST
മോ​നി​പ്പ​ള്ളി: റെ​യി​ൽ രം​ഗ​ത്ത് ന​ട​ത്തി​യ വി​ക​സ​ന​മു​ന്നേ​റ്റ​ത്തി​ന്‍റെ മാ​തൃ​ക​യി​ൽ തീ​ർ​ഥാ​ട​ന​ടൂ​റി​സ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ളും മ​ണ്ഡ​ല​ത്തി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മെ​ന്ന് തോ​മ​സ് ചാ​ഴി​കാ​ട​ൻ പ​റ​ഞ്ഞു. എ​ൽ​ഡി​എ​ഫ് മോ​നി​പ്പ​ള്ളി മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു തോ​മ​സ് ചാ​ഴി​കാ​ട​ൻ.

കോ​ട്ട​യം ജി​ല്ല​യു​ടെ അ​യ​ൽ​ജി​ല്ല​ക​ളാ​യ ഇ​ടു​ക്കി, എ​റ​ണാ​കു​ളം എ​ന്നി​വ​യു​മാ​യി ബ​ന്ധി​പ്പി​ച്ച് തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളും വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള മു​ന്നേ​റ്റ​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​ലൂ​ടെ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​യും തീ​ർ​ഥാ​ട​ക​രേ​യും ആ​ക​ർ​ഷി​ക്കാ​ൻ ക​ഴി​യു​ന്ന​തി​നൊ​പ്പം ഗ്രാ​മീ​ണ​മേ​ഖ​ല​യു​ടെ സാ​മ്പ​ത്തി​ക മു​ന്നേ​റ്റ​ത്തി​നും തൊ​ഴി​ൽ​സം​രം​ഭ​ങ്ങ​ൾ വ​ള​ർ​ത്തു​ന്ന​തി​നും ഇ​ട​യാ​ക്കു​മെ​ന്നും തോ​മ​സ് ചാ​ഴി​കാ​ട​ൻ പ​റ​ഞ്ഞു. ഇ​ട​തു​മു​ന്ന​ണി​യി​ലെ ത്രി​ത​ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളും ജ​ന​പ്ര​തി​നി​ധി​ക​ളും പ്ര​സം​ഗി​ച്ചു.