സാമൂഹ്യജീവിതത്തിന് സഹവർത്തിത്വം അനിവാര്യം: കർദിനാൾ മാർ ആലഞ്ചേരി
Thursday, March 28, 2024 11:47 PM IST
ക​ട്ട​പ്പ​ന: യേ​ശു​ക്രി​സ്തു ശി​ഷ്യ​ന്മാ​രു​ടെ പാ​ദ​ങ്ങ​ൾ ക​ഴു​കി ശു​ശ്രൂ​ഷി​ച്ച​തുപോ​ലെ പ​ര​സ്പ​രം സ​ഹ​വ​ർ​ത്തി​ത്വ​ത്തോ​ടെയു​ള്ള ജീ​വി​ത​മാ​ണോ ഇ​ന്ന് സ​മൂ​ഹ​ത്തി​ൽ ന​ട​ക്കു​ന്ന​തെ​ന്ന് എ​ല്ലാ​വ​രും ചി​ന്തി​ക്ക​ണ​മെ​ന്ന് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി പ​റ​ഞ്ഞു.​ അ​ണ​ക്ക​ര സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ ന​ട​ന്ന പെ​സ​ഹാദി​ന ച​ട​ങ്ങു​ക​ൾ​ക്ക് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.​ അ​ന്ത്യ​ത്താ​ഴ വേ​ള​യി​ൽ ശി​ഷ്യ​ന്മാ​രു​ടെ പാ​ദ​ങ്ങ​ൾ ക​ഴു​കി വി​ന​യ​ത്തി​ന്‍റെ​യും ലാ​ളി​ത്യ​ത്തി​ന്‍റെ​യും മാ​തൃ​ക കാ​ട്ടി​യ ക്രി​സ്തു​വി​ന്‍റെ മാ​തൃ​ക പി​ന്തു​ട​രാ​ൻ പൊ​തു​സ​മൂ​ഹം ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മ്മ​പ്പെ​ടു​ത്തി.

വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും കാ​ൽ ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യ്ക്കും അ​ദ്ദേ​ഹം നേ​തൃ​ത്വം വ​ഹി​ച്ചു.​ഫൊ​റോ​ന വി​കാ​രി ഫാ. ​ജേ​ക്ക​ബ് പീ​ടി​ക​യി​ൽ, ഫാ. ​മാ​ത്യു പാ​ല​യ്ക്ക​ൽ, ഫാ. ​തോ​മ​സ് ഉ​റു​മ്പി​ത്ത​ടം, ഫാ. ​ഇ​ഗ്നേ​ഷ്യ​സ് എ​ന്നി​വ​ർ ച​ട​ങ്ങു​ക​ളി​ൽ സ​ഹ കാ​ർ​മി​ക​രാ​യി​രു​ന്നു.