റേ​ഷ​ൻ ക​ട​ക​ളി​ലെ ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത അ​രി തി​രി​ച്ചെ​ടു​ക്കും: സി​വി​ൽ സ​പ്ലൈ​സ്
Thursday, March 28, 2024 7:04 AM IST
ച​ങ്ങ​നാ​ശേ​രി: റേ​ഷ​ൻ ക​ട​ക​ളി​ലെ ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത അ​രി തി​രി​ച്ചെ​ടു​ക്കു​മെ​ന്നും വി​ത​ര​ണം ചെ​യ്യി​ല്ലെ​ന്നും സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ്. ക​ട​ക​ളി​ലു​ള്ള പു​ഴു​വ​രി​ച്ച​തും ക​ട്ട കെ​ട്ടി​യു​മാ​യ പ​ച്ച​രി യാ​തൊ​രു കാ​ര​ണ​വ​ശാ​ലും വി​ത​ര​ണം ചെ​യ്യ​രു​തെ​ന്നു നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും താ​ലൂ​ക്ക് സി​വി​ൽ സ​പ്ലൈ​സ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

റേ​ഷ​ൻ ക​ട​ക​ളി​ൽ പു​ഴു​വ​രി​ക്കു​ന്ന പ​ച്ച​രി വി​ത​ര​ണം ചെ​യ്യു​ന്ന​താ​യും ഇ​തു സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ദീ​പി​ക ഇ​ന്ന​ലെ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത അ​രി ക​യ​റ്റി അ​യ​യ്ക്ക​രു​തെ​ന്ന് എ​ൻ​എ​ഫ്എ​സ്എ അ​ധി​കൃ​ത​ർ​ക്കും സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

വാ​ഹ​ന സ​മ​ര​ത്തെ​ത്തു​ട​ർ​ന്ന് ത​ട​സം സൃ​ഷ്ടി​ക്ക​പ്പെ​ട്ട​തു മൂ​ലം റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ ക​ട​ക​ളി​ലെ​ത്തി​ക്കു​ന്ന​തി​നു​ണ്ടാ​യ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ച്ച് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ താ​ലൂ​ക്കി​ലെ എ​ല്ലാ റേ​ഷ​ൻ ക​ട​ക​ളി​ലും സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ച​താ​യും സ​പ്ലൈ ഓ​ഫീ​സ​ർ ത​രു​ൺ പ​റ​ഞ്ഞു.

ഈ ​മാ​സ​ത്തെ റേ​ഷ​ൻ വി​ത​ര​ണം പൂ​ർ​ണ​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ റേ​ഷ​ൻ ഏ​പ്രി​ൽ ആ​ദ്യ​വാ​രം കൂ​ടി വി​ത​ര​ണം ചെ​യ്യാ​നു​ള്ള തീ​രു​മാ​നം ഭ​ക്ഷ്യ​വ​കു​പ്പി​ൽ നി​ന്നു​മു​ണ്ടാ​യേ​ക്കും.