സി​എം​എ​സ് കോ​ള​ജി​ല്‍ വി​ദ്യാ​ര്‍ഥി സം​ഘ​ര്‍ഷം
Thursday, March 28, 2024 6:40 AM IST
കോ​ട്ട​യം: സി​എം​എ​സ് കോ​ള​ജി​ല്‍ വി​ദ്യാ​ര്‍ഥി സം​ഘ​ര്‍ഷം ര​ണ്ടു വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് കോ​ള​ജി​ല്‍ സം​ഘ​ര്‍ഷ​മു​ണ്ടാ​യ​ത്. കോ​ള​ജ് ഡേ ​ആ​ഘോ​ഷ​ത്തി​നി​ട​യി​ലു​ണ്ടാ​യ വാ​ക്കേ​റ്റം സം​ഘ​ര്‍ഷ​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. സം​ഘ​ര്‍ഷ​ത്തെ തു​ട​ര്‍ന്നു കോ​ള​ജ് ഡേ ​ആ​ഘോ​ഷ​ങ്ങ​ള്‍ അ​ധി​കൃ​ത​ര്‍ ഇ​ട​പെ​ട്ട് നി​ര്‍ത്തി​വ​യ്പി​ച്ചു.

കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍ഥി​ക​ളെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​തേ​സ​മ​യം, കോ​ള​ജ് ഡേ ​ആ​ഘോ​ഷ​ത്തി​നി​ട​യി​ല്‍ എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍ത്ത​ക​ര്‍ ത​മ്മി​ലാ​ണ് സം​ഘ​ര്‍ഷ​മു​ണ്ടാ​യ​തെ​ന്നും അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം എ​സ്എ​ഫ്‌​ഐ​ക്കാ​ര്‍ ത​ങ്ങ​ളു​ടെ ത​ല​യി​ല്‍ കെ​ട്ടി​വ​ച്ചു മ​ര്‍ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സും മ​ര്‍ദി​ച്ചു​വെ​ന്നു കെ​എ​സ്‌​യു ആ​രോ​പി​ച്ചു.

എ​ന്നാ​ൽ, കോ​ള​ജ് കാ​മ്പ​സി​നു പു​റ​ത്തു കൂ​ട്ടം​കൂ​ടി നി​ന്ന വി​ദ്യാ​ര്‍ഥി​ക​ളെ പ​റ​ഞ്ഞു​വി​ടു​ക മാ​ത്ര​മാ​ണ് ചെ​യ​ത​തെ​ന്നു കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് പ​റ​ഞ്ഞു.

സം​ഘ​ര്‍ഷ​മു​ണ്ടാ​യി​ട്ടും പോ​ലീ​സും കോ​ള​ജ് മാ​നേ​ജ്‌​മെ​ന്‍റും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും കെ​എ​സ്‌​യു പ്ര​വ​ര്‍ത്ത​ക​രെ മ​ര്‍ദി​ച്ച എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍ത്ത​ക​ര്‍ക്കെ​തി​രേ ന​ട​പ​ടി സ്വ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു കെ​എ​സ്‌​യു പ്ര​വ​ര്‍ത്ത​ക​ര്‍ വൈ​കു​ന്നേ​രം കോ​ള​ജ് ക​വാ​ട​ത്തി​നു മു​ന്നി​ല്‍ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തു​ക​യും ചെ​യ്തു.