വി​ശ്വ​ക​ര്‍മ ജ​ന​മു​ന്നേ​റ്റ യാ​ത്ര ഇ​ന്നും നാ​ളെ​യും ജി​ല്ല​യി​ല്‍
Thursday, March 28, 2024 6:40 AM IST
കോ​ട്ട​യം: വി​ശ്വ​ക​ര്‍മ സ​ര്‍വീ​സ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ശ്വ​ക​ര്‍മ ജ​ന മു​ന്നേ​റ്റ യാ​ത്ര ഇ​ന്നും നാ​ളെ​യും ജി​ല്ല​യി​ല്‍ പ​ര്യ​ട​നം ന​ട​ത്തും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​ആ​ര്‍. മ​ധു ന​യി​ക്കു​ന്ന ജ​ന മു​ന്നേ​റ്റ യാ​ത്ര 31ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് സ​മാ​പി​ക്കും.

ഇ​ന്നു രാ​വി​ലെ ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന ജ​ന​മു​ന്നേ​റ്റ യാ​ത്ര​യ്ക്ക് വി​എ​സ്എ​സ് മു​ണ്ട​ക്ക​യം മേ​ഖ​ല സ​മി​തി സ്വീ​ക​ര​ണം ന​ല്‍കും. പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍ഡ് ജം​ഗ്ഷ​നി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​നം വി​എ​സ്എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​ആ​ര്‍. മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​എ​സ്എ​സ് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍ഡ് അം​ഗം കെ.​പി. ധ​നേ​ശ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍മാ​ന്‍ അ​രു​ണ്‍, സേ​തു ന​ട​രാ​ജ​ന്‍, പി.​എം. രാ​ജേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

വൈ​കു​ന്നേ​രം മൂ​ന്നി​ന് പാ​ലാ​യി​ല്‍ എ​ത്തി​ച്ചേ​രു​ന്ന യാ​ത്ര​യ്ക്ക് വി​എ​സ്എ​സ് മീ​ന​ച്ചി​ല്‍ താ​ലൂ​ക്ക് യൂ​ണി​യ​ന്‍ സ്വീ​ക​ര​ണം ന​ല്‍കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഏ​റ്റു​മാ​നൂ​ര്‍ എ​ത്തി​ച്ചേ​രു​ന്ന ജ​ന​മു​ന്നേ​റ്റ യാ​ത്ര​യെ കോ​ട്ട​യം ന​ഗ​ര​ത്തി​ലേ​ക്കു വാ​ഹ​ന റാ​ലി​യോ​ടെ സ്വീ​ക​രി​ക്കും.

കോ​ട്ട​യം ന​ഗ​ര​ത്തി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​നം വി.​എ​സ്.​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​ആ​ര്‍. മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്യും. നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് ച​ങ്ങ​നാ​ശേ​രി​യി​ല്‍ എ​ത്തി​ച്ചേ​രു​ന്ന ജ​ന​മു​ന്നേ​റ്റ യാ​ത്ര​യ്ക്ക് വി​എ​സ്എ​സ് ച​ങ്ങ​നാ​ശേ​രി മേ​ഖ​ല സ​മി​തി സ്വീ​ക​ര​ണം ന​ല്‍കും.