ചേര്‍പ്പുങ്കല്‍: മാര്‍ സ്ലീവ ഫൊറോന പള്ളിയില്‍ ഇന്നു രാവിലെ 6.30ന് വിശുദ്ധ കുര്‍ബാനയോടെ പെസഹാ തിരുക്കർമങ്ങൾ ആരംഭിക്കും. വികാരി ഫാ. ജോസഫ് പാനാമ്പുഴ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ദിവ്യകാരുണ്യ ആരാധന. ദുഃഖവെള്ളിയാഴ്ച രാവിലെ 6.30 ന് പീഡാനുഭവ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് പള്ളി ചുറ്റിയുള്ള കുരിശിന്റെ വഴി. ദുഃഖശനിയാഴ്ച രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, പുത്തന്‍ വെള്ളം, പുത്തന്‍ തീ വെഞ്ചരിപ്പ്. ഈസ്റ്റര്‍ ഞായര്‍ ദിനത്തില്‍ പുലര്‍ച്ചെ മൂന്നിന് ഉയര്പ്പിന്റെ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, സന്ദേശം. രാവിലെ 5.30നും 6.30നും എട്ടിനും വിശുദ്ധ കുര്‍ബാന.
പാലാ: ളാലം സെന്റ് ജോര്‍ജ് പുത്തന്‍പള്ളിയില്‍ ദുഃഖവെള്ളിയാഴ്ച രാവിലെ ഏഴിനു പീഡാനുഭവ വായന, സന്ദേശം - ഫാ. ഇമ്മാനുവല്‍ പാറേക്കാട്ടില്‍. തുടർന്നു കുരിശിന്റെ വഴി (ആശാനിലയം റോഡ് വഴി), നേര്‍ച്ചക്കഞ്ഞി വിതരണം. ദുഃഖശനിയാഴ്ച രാവിലെ ആറിന് പുത്തന്‍തീ, പുത്തന്‍വെള്ളം വെഞ്ചരിപ്പ്, വിശുദ്ധ കുര്‍ബാന. ഈസ്റ്റര്‍ ദിനത്തിൽ പുലര്‍ച്ചെ മൂന്നിന് ഉയിര്‍പ്പിന്റെ തിരുക്കര്‍മങ്ങള്‍. രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന.
കവീക്കുന്ന്: സെന്റ് എഫ്രേംസ് പള്ളിയില്‍ ദുഃഖവെള്ളി ആചരണത്തോടനുബന്ധിച്ച് നാളെ രാവിലെ 6.45ന് പീഡാനുഭവകര്മങ്ങള് ആരംഭിക്കും. 8.30ന് പാമ്പൂരാംപാറയിലേക്ക് കുരിശിന്റെ വഴി. പാമ്പൂരാംപാറയില്‍ റവ. ഡോ. ഷാജി പുന്നത്താനത്തുകുന്നേല് വചനസന്ദേശം നല്‍കും. തുടര്‍ന്നു പാമ്പൂരാംപാറയില്‍ കുരിശിന്റെ വഴിയും നേര്ച്ചച്ചോറു വിതരണവും ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. ജോസഫ് വടകര അറിയിച്ചു.
ഏഴാച്ചേരി: ഫാത്തിമാഗിരി കുരിശുമലയില്‍ ദുഃഖവെള്ളിയാഴ്ച രാവിലെ 10.30ന് മലയടിവാരത്തില്‍ നിന്നും മലമുകളിലേക്ക് കുരിശിന്റെ വഴി. മലമുകളില്‍ പീഡാനുഭവ സന്ദേശം. തിരുസ്വരൂപം ചുബിക്കുന്നതിനുള്ള അവസരവും നേര്‍ച്ചക്കഞ്ഞി വിതരണവും ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. ലൂക്കോസ് കൊട്ടുകാപ്പള്ളി അറിയിച്ചു.
കാഞ്ഞിരമറ്റം: മാര്‍ സ്ലീവ പള്ളിയില്‍ ദുഃഖവെള്ളി തിരുക്കര്‍മങ്ങള്‍ രാവിലെ 6.30ന് ആരംഭിക്കും. 8.30ന് കുരിശിന്റെ വഴി, സന്ദേശം. 30ന് രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന. പുത്തന്‍തീ, പുത്തന്‍ വെള്ളം വെഞ്ചരിപ്പ്. ഉയിർപ്പു ഞായറാഴ്ച പുലര്‍ച്ചെ മൂന്നിന് ഉയര്‍പ്പ് തിരുക്കര്‍മങ്ങള്‍, വിശുദ്ധ കുര്‍ബാന, സന്ദേശം.രാവിലെ ആറിനും എട്ടിനും വിശുദ്ധ കുര്‍ബാന.
പിഴക്: സെന്റ് ജോണ്‍സ് പള്ളിയില്‍ ഇന്ന് രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന - വികാരി ഫാ. ജോസഫ് തെക്കേല്‍. ദുഃഖവെള്ളിയാഴ്ച രാവിലെ ഏഴിന് തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് പിഴക് വ്യാകുല സങ്കേതം മലയിലേക്ക് കുരിശിന്റെ വഴി. ദുഃഖശനിയാഴ്ച രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന. ഈസ്റ്റര്‍ ദിനം പുലര്‍ച്ചെ മൂന്നിന് ഉയര്പ്പിന്റെ തിരുക്കര്‍മങ്ങള്‍. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന. രാവിലെ ഏഴിനു വിശുദ്ധ കുര്‍ബാന.
വാകക്കാട്: സെന്റ് പോൾസ് പള്ളിയിൽ ദുഃഖവെള്ളി ആചരണത്തോടനുബന്ധിച്ച് നാളെ രാവിലെ 8.30 ന് പള്ളിയിൽ നിന്നും അഞ്ചുമല കാൽവരിമൗണ്ട് കുരിശുപള്ളിയിലേക്ക് കുരിശിന്റെ വഴി നടത്തും. പീഡാനുഭവസന്ദേശവും നേർച്ചക്കഞ്ഞി വിതരണവും ഉണ്ടായിരിക്കും. ഫാ. മൈക്കിൾ ചീരാംകുഴി, ഫാ. ഏബ്രഹാം തകടിയിൽ എന്നിവർ നേതൃത്വം നൽകും.
കുന്നോന്നി: സെന്റ് ജോസഫ്സ് പള്ളിയിൽ ഇന്നു രാവിലെ 6.30ന് കാൽകഴുകൽ ശുശ്രൂഷ, വിശുദ്ധ കുർബാന, 8.30 മുതൽ വൈകുന്നേരം അഞ്ചു വരെ ആരാധന. അഞ്ചു മുതൽ ആറു വരെ പൊതു ആരാധന, തുടർന്ന് പുത്തൻപാന പാരായണം. ദുഃഖവെള്ളിയാഴ്ച രാവിലെ 6.30ന് തിരുക്കർമങ്ങൾ ആരംഭിക്കും. തുടർന്ന് കുരിശിന്റെ വഴി (കമ്പനി ചുറ്റി ചപ്പാത്തു വഴി പള്ളിയിലേക്ക്), നേർച്ചക്കഞ്ഞി വിതരണം. ദുഃഖശനിയാഴ്ച രാവിലെ 6.30ന് പുത്തൻ വെള്ളം, പുത്തൻ തീ വെഞ്ചരിപ്പ്, ജ്ഞാനസ്നാന നവീകരണം, വിശുദ്ധ കുർബാന. ഉയിർപ്പ് ഞായറാഴ്ച പുലർച്ചെ മൂന്നിന് ഉയിർപ്പ് തിരുക്കർമങ്ങൾ, വിശുദ്ധ കുർബാന. രാവിലെ എഴിനു വിശുദ്ധ കുർബാന.
മരങ്ങാട്ടുപിള്ളി: സെന്റ് ഫ്രാന്‍സീസ് അസീസി പള്ളിയില്‍ ദുഃഖവെള്ളിയാഴ്ച രാവിലെ ഏഴിന് തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് കുണുക്കുംപാറ കുരിശുപള്ളിയിലേക്കു കുരിശിന്റെ വഴി. ദുഃഖശനിയാഴ്ച രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന. ഉയിര്‍പ്പുഞായര്‍ പുലര്‍ച്ചെ മൂന്നിന് തിരുക്കര്‍മങ്ങള്‍. രാവിലെ ആറിനും 7.30നും ഒന്‍പതിനും വിശുദ്ധ കുര്‍ബാന. രാവിലെ 6.30ന് കുണുക്കുംപാറ കുരിശുപള്ളിയിലും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും.