വോ​​ട്ടിം​​ഗ് യ​​ന്ത്ര​​ങ്ങ​​ളു​​ടെ ആ​​ദ്യ​​ഘ​​ട്ട റാ​​ന്‍​ഡ​​മൈ​​സേ​​ഷ​​ന്‍ ന​​ട​​ന്നു
Wednesday, March 27, 2024 11:56 PM IST
കോ​​ട്ട​​യം: ജി​​ല്ല​​യി​​ലെ നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ങ്ങ​​ളി​​ല്‍ വോ​​ട്ടെ​​ടു​​പ്പി​​ന് ഉ​​പ​​യോ​​ഗി​​ക്കാ​​നു​​ള്ള വോ​​ട്ടിം​​ഗ് യ​​ന്ത്ര​​ങ്ങ​​ളു​​ടെ ആ​​ദ്യ​​ഘ​​ട്ട റാ​​ന്‍​ഡ​​മൈ​​സേ​​ഷ​​ന്‍ ജി​​ല്ലാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഓ​​ഫീ​​സ​​റും വ​​ര​​ണാ​​ധി​​കാ​​രി​​യും ജി​​ല്ലാ ക​​ള​​ക്ട​​റു​​മാ​​യ വി.​​വി​​ഗ്നേ​​ശ്വ​​രി​​യു​​ടെ ചേം​​ബ​​റി​​ല്‍ രാ​​ഷ്ട്രീ​​യ പാ​​ര്‍​ട്ടി പ്ര​​തി​​നി​​ധി​​ക​​ളു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ല്‍ ന​​ട​​ന്നു.

കേ​​ന്ദ്ര തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ന്‍റെ വെ​​ബ് ആ​​പ്ലി​​ക്കേ​​ഷ​​നാ​​യ ഇ​​വി​​എം മാ​​നേ​​ജ്‌​​മെ​​ന്‍റ് സി​​സ്റ്റം മു​​ഖേ​​ന​​യാ​​ണ് ഓ​​രോ നി​​യ​​മ​​സ​​ഭാ നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ത്തി​​ലേ​​ക്കു​​മു​​ള്ള വോ​​ട്ടിം​​ഗ് യ​​ന്ത്ര​​ങ്ങ​​ളു​​ടെ റാ​​ന്‍​ഡ​​മൈ​​സേ​​ഷ​​ന്‍ ന​​ട​​ന്ന​​ത്. ബാ​​ല​​റ്റ് യൂ​​ണി​​റ്റ്, ക​​ണ്‍​ട്രോ​​ള്‍ യൂ​​ണി​​റ്റ് എ​​ന്നി​​വ​​യു​​ടെ 20 ശ​​ത​​മാ​​ന​​വും വി.​​വി. പാ​​റ്റ് മെ​​ഷീ​​നു​​ക​​ളു​​ടെ 30 ശ​​ത​​മാ​​ന​​വു​​മാ​​ണ് ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ല്‍ റാ​​ന്‍​ഡ​​മൈ​​സ് ചെ​​യ്ത​​ത്.
ജി​​ല്ല​​യി​​ലെ ഒ​​ന്‍​പ​​തു നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള വോ​​ട്ടിം​​ഗ് മെ​​ഷീ​​നു​​ക​​ളു​​ടെ റാ​​ന്‍​ഡ​​മൈ​​സേ​​ഷ​​നാ​​ണ് ന​​ട​​ന്ന​​ത്.

കോ​​ട്ട​​യം തി​​രു​​വാ​​തി​​ല്‍​ക്ക​​ലു​​ള്ള ഇ​​വി​​എം വെ​​യ​​ര്‍​ഹൗ​​സി​​ലാ​​ണ് വോ​​ട്ടിം​​ഗ് യ​​ന്ത്ര​​ങ്ങ​​ള്‍ സൂ​​ക്ഷി​​ച്ചി​​ട്ടു​​ള്ള​​ത്. റാ​​ന്‍​ഡ​​മൈ​​സേ​​ഷ​​നി​​ലൂ​​ടെ ഓ​​രോ നി​​യ​​മ​​സ​​ഭാ നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ത്തി​​ലേ​​ക്കു​​മാ​​യി അ​​നു​​വ​​ദി​​ച്ച വോ​​ട്ടിം​​ഗ് മെ​​ഷീ​​നു​​ക​​ള്‍ ഏ​​പ്രി​​ല്‍ എ​​ട്ട്, ഒ​​ന്‍​പ​​ത് തീ​​യ​​തി​​ക​​ളി​​ല്‍ രാ​​ഷ്ട്രീ​​യ​​പാ​​ര്‍​ട്ടി​​ക​​ളു​​ടെ​​കൂ​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ല്‍ അ​​ത​​ത് നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലെ സ്ട്രോം​​ഗ് റൂ​​മു​​ക​​ളി​​ലേ​​ക്കു മാ​​റ്റും.