തോ​മ​സ് ചാ​ഴി​കാ​ട​ന്‍ മൂ​ന്നാംഘ​ട്ട പ്ര​ചാ​ര​ണ​ത്തി​ലേ​ക്ക്
Wednesday, March 27, 2024 11:56 PM IST
കോ​​ട്ട​​യം: കോ​​ട്ട​​യം പാ​​ര്‍​ല​​മെ​​ന്‍റ് മ​​ണ്ഡ​​ല​​ത്തി​​ലെ എ​​ല്‍​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ന്‍ മൂ​​ന്നാം ഘ​​ട്ട പ്ര​​ചാ​​ര​​ണ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളി​​ലേ​​ക്ക് ക​​ട​​ന്നു. ഏ​​പ്രി​​ല്‍ മൂ​​ന്നി​​നു നാ​​മ​​നി​​ര്‍​ദേ​​ശ പ​​ത്രി​​ക സ​​മ​​ര്‍​പ്പ​​ണ​​ത്തി​​നു​​ശേ​​ഷം ആ​​ദ്യ​​ഘ​​ട്ട വാ​​ഹ​​ന​​പ്ര​​ചാ​​ര​​ണം തു​​ട​​ങ്ങും.ഇ​​ന്ന​​ലെ വൈ​​ക്കം നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തി​​ലാ​​യി​​രു​​ന്നു സ​​ന്ദ​​ര്‍​ശ​​നം.

വെ​​ള്ളൂ​​ര്‍ ടൗ​​ണി​​ലെ​​ത്തി​​യ സ്ഥാ​​നാ​​ര്‍​ഥി ടൗ​​ണി​​ലെ വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ​​ത്തി വോ​​ട്ട​​ഭ്യ​​ര്‍​ഥി​​ച്ചു. കെ​​പി​​പി​​എ​​ല്‍ ഗേ​​റ്റ്, വ​​ട​​ക​​ര, ബ്ര​​ഹ്മ​​മം​​ഗ​​ലം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും സൗ​​ഹൃ​​ദ സ​​ന്ദ​​ര്‍​ശ​​നം ന​​ട​​ത്തി. ത​​ല​​യോ​​ല​​പ്പ​​റ​​മ്പി​​ല്‍ റോ​​ഡ്ഷോ ഒ​​രു​​ക്കി​​യാ​​ണ് പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ സ്വീ​​ക​​രി​​ച്ച​​ത്. വൈ​​ക്കം ടൗ​​ണി​​ലാ​​ണ് പ​​ര്യ​​ട​​നം സ​​മാ​​പി​​ച്ച​​ത്. പെ​​സ​​ഹാ വ്യാ​​ഴം, ദുഃ​​ഖ​​വെ​​ള്ളി ദി​​ന​​ങ്ങ​​ളി​​ല്‍ തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ന്‍ പ​​ര​​സ്യ പ്ര​​ചാ​​ര​​ണം ഒ​​ഴി​​വാ​​ക്കി. ഇ​​ന്നും നാളെയും സ്വ​​ന്തം ഇ​​ട​​വ​​ക​​യാ​​യ എ​​സ്എ​​ച്ച് മൗ​​ണ്ട് സേ​​ക്ര​​ഡ് ഹാ​​ര്‍​ട്ട് ദേ​​വാ​​ല​​യ​​ത്തി​​ലെ തി​​രു​​ക്ക​​ര്‍​മ​​ങ്ങ​​ളി​​ല്‍ തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ന്‍ പ​​ങ്കെ​​ടു​​ക്കും.