ക​ത്തീ​ഡ്ര​ലി​ലെ പു​ത്ത​ന്‍​പാ​നസം​ഘം അ​മ്പ​താം വ​ര്‍​ഷ​ത്തി​ലേ​ക്ക്
Wednesday, March 27, 2024 11:56 PM IST
പാ​ലാ: പാ​ലാ ക​ത്തീ​ഡ്ര​ലി​ലെ പുത്ത​ന്‍​പാ​നസം​ഘം അ​മ്പ​താം വ​ര്‍​ഷ​ത്തി​ലേ​ക്ക്. സ​ങ്ക​ട​ങ്ങ​ളു​ടെ​യും വേ​ദ​ന​ക​ളു​ടെ​യും അ​നു​താ​പ​ത്തി​ന്‍റെ​യും ആ​ര്‍​ദ്ര​ത ചേ​ര്‍​ക്കു​ന്ന പു​ത്ത​ന്‍​പാ​ന​യി​ലെ പ​ന്ത്ര​ണ്ടാം പാ​ദം ക​ഴി​ഞ്ഞ അ​മ്പ​തു വ​ര്‍​ഷ​മാ​യി പാ​ലാ​യി​ലും പ​രി​സ​ര​ത്തു​മു​ള്ള വി​ശ്വാ​സി​ക​ളു​ടെ ആ​ത്മാ​വി​ല്‍ നി​റ​യു​ന്നു.

അ​ര്‍​ണോ​സ് പാ​തി​രി​യു​ടെ 292-ാം ച​ര​മ​വാ​ര്‍​ഷി​ക​വും പു​ത്ത​ന്‍​പാ​ന​യു​ടെ 308-ാം വാ​ര്‍​ഷി​ക​വും ഈ ​വ​ര്‍​ഷം ആ​ച​രി​ക്കു​ന്നു. പു​ത്ത​ന്‍​പാ​ന​യെ​ന്ന അ​മൂ​ല്യ​കൃ​തി​യു​ടെ ഈ​ണം വാ​യ​ന​യി​ലൂ​ടെ കാ​ത്തു​സൂ​ക്ഷി​ക്കു​ക​യും പു​തു​ത​ല​മു​റ​യ്ക്ക് പ​ക​ര്‍​ന്നു ന​ല്‍​കു​ക​യു​മാ​ണ് പാ​ന​വാ​യ​നസം​ഘ​ത്തി​ന്‍റെ ല​ക്ഷ്യം.

ഫാ. ​മാ​ത്യു മ​ഠ​ത്തി​ക്കു​ന്നേ​ല്‍ വി​കാ​രി​യാ​യി​രു​ന്ന കാ​ല​ത്താ​ണ് പാ​ന​വാ​യ​നസം​ഘ​ത്തി​ന്‍റെ തു​ട​ക്കം. ആ​വി​മൂ​ട്ടി​ല്‍ എ.​യു. കു​ര്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച പാ​ന​സം​ഘം പാ​ന​വാ​യ​ന ഒ​രു നി​യോ​ഗ​മാ​യി ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ആദ്യകാലത്ത് തോ​മ​സ് ആ​ന്‍റ​ണി കു​ന്നും​പു​റ​ത്തി​ന്‍റെ ഭ​വ​ന​ത്തി​ലാ​ണ് പാ​ന​വാ​യ​ന ന​ട​ത്തി​യി​രു​ന്ന​ത്. ആ​രം​ഭ​കാ​ല​ത്തെ മു​തി​ര്‍​ന്ന​വ​രി​ല്‍ പ​ല​രും മ​ണ്‍​മ​റ​ഞ്ഞു പോ​യെ​ങ്കി​ലും ഓ​രോ വ​ര്‍​ഷ​വും പു​തു​ത​ല​മു​റ സം​ഘ​ത്തി​ല്‍ ചേ​ര്‍​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. തോ​മ​സ് ആ​ന്‍റ​ണി​യും എ.​കെ. ഷാ​ജി​യു​മാ​ണ് ഇ​പ്പോ​ള്‍ പാ​ന​വാ​യ​നസം​ഘ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. വ്ര​ത​ശു​ദ്ധി​യോ​ടെ നോ​മ്പു​നോ​റ്റും പ്രാ​ര്‍​ഥി​ച്ചു​മാ​ണ് അം​ഗ​ങ്ങ​ള്‍ പാ​ന​വാ​യ​ന​യ്ക്ക് ഒ​രു​ങ്ങു​ന്ന​ത്.

ക​ഴി​ഞ്ഞ​വ​ര്‍​ഷം മു​ത​ല്‍ പ​ള്ളി​യി​ല്‍ വ​ച്ചാ​ണ് പാ​ന​വാ​യ​ന ന​ട​ത്തു​ന്ന​ത്. ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ക്കു​ന്ന പീ​ഡാ​നു​ഭ​വ ശു​ശ്രൂ​ഷ​ക​ള്‍​ക്കു ശേ​ഷ​മാ​ണ് പാ​ന​വാ​യ​ന വൈ​കു​ന്നേ​രം ന​ട​ത്തു​ന്ന​ത്. ജൂ​ബി​ലി വ​ര്‍​ഷം പ്ര​മാ​ണി​ച്ച് ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ഈ ​വ​ര്‍​ഷ​ത്തെ പാ​ന​വാ​യ​ന​യി​ല്‍ പ​ങ്കെ​ടു​ത്ത് മു​തി​ര്‍​ന്ന വാ​യ​ന​ക്കാ​രെ ആ​ദ​രിക്കും.‌