എ​ലി​ക്കു​ളം വി​ല്ലേ​ജി​ൽ ഡി​ജി​റ്റ​ൽ സ​ർ​വേ ക്യാ​മ്പ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം
Wednesday, March 27, 2024 11:56 PM IST
എ​ലി​ക്കു​ളം: എ​ല്ലാ​വ​ർ​ക്കും ഭൂ​മി, എ​ല്ലാ ഭൂ​മി​ക്കും രേ​ഖ എ​ന്ന ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​ലേ​ക്ക് സ​ർ​വേ​യും ഭൂ​രേ​ഖ​യും വ​കു​പ്പ് ന​ട​ത്തു​ന്ന ഡി​ജി​റ്റ​ൽ സ​ർ​വേ​യു​ടെ തു​ട​ക്കം കു​റി​ച്ച് എ​ലി​ക്കു​ളം വി​ല്ലേ​ജി​ൽ ക്യാ​മ്പ് ഓ​ഫീ​സ് തു​ട​ങ്ങി.

ര​ജി​സ്ട്രേ​ഷ​ൻ, റ​വ​ന്യു വ​കു​പ്പു​ക​ളു​ടെ​യും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ​യു​മാ​ണ് ഡി​ജി​റ്റ​ൽ സ​ർ​വേ ന​ട​ത്തു​ന്ന​ത്. ഭൂ​മി സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം ല​ക്ഷ്യ​മി​ട്ടാ​ണ് ഡി​ജി​റ്റ​ൽ സ​ർ​വേ പു​രോ​ഗ​മി​ക്കു​ന്ന​ത്. ഒ​ന്നാം​ഘ​ട്ട​ത്തി​ൽ ജി​ല്ല​യി​ൽ ഒ​ൻ​പ​തു വി​ല്ലേ​ജി​ൽ സ​ർ​വേ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ 13 വി​ല്ലേ​ജി​ൽ ന​ട​ത്തു​ന്ന സ​ർ​വേ​യു​ടെ തു​ട​ക്ക​മാ​ണ് എ​ലി​ക്കു​ള​ത്ത് ന​ട​ന്ന​ത്.

എ​ലി​ക്കു​ളം വി​ല്ലേ​ജി​ന്‍റെ ഡി​ജി​റ്റ​ൽ സ​ർ​വേ ക്യാ​മ്പ് ഓ​ഫീ​സ് കാ​ഞ്ഞി​ര​പ്പ​ള്ളി ത​ഹ​സി​ൽ​ദാ​ർ ജെ. ​ശ്രീ​ക​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ർ​വേ സൂ​പ്ര​ണ്ട് ഫാ​ന്‍റി​ൻ കൊ​ർ​ണേ​ലി​യ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നോ​ഡ​ൽ ഓ​ഫീ​സ​ർ കെ.​ജെ. ബെ​ന്നി, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ​മാ​രാ​യ മാ​ത്യൂ​സ് സ്‌​ക​റി​യ, സ​ന​ൽ​കു​മാ​ർ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​രാ​യ അ​മ്പി​ളി, ജി​ജി​മോ​ൾ, സ​ർ​വേ​യ​ർ ബോ​ബി കെ. ​ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.