വി​ശു​ദ്ധ​വാ​ര ശു​ശ്രൂ​ഷ​ക​ള്‍
Wednesday, March 27, 2024 11:56 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: പൊ​ടി​മ​റ്റം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ ഇ​ന്നു രാ​വി​ലെ എ​ട്ടു മു​ത​ല്‍ ആ​രാ​ധ​ന​യും വൈ​കു​ന്നേ​രം നാ​ലി​ന് പെ​സ​ഹാ തി​രു​ക്ക​ര്‍​മ​ങ്ങ​ളും ന​ട​ക്കും. നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് പാ​റ​ത്തോ​ട് കു​രി​ശ​ടി​യി​ല്‍​നി​ന്നു പൊ​ടി​മ​റ്റം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ലേ​ക്ക് കെ​കെ റോ​ഡി​ലൂ​ടെ കു​രി​ശി​ന്‍റെ വ​ഴി​യും തു​ട​ര്‍​ന്ന് 10.30ന് ​ദുഃ​ഖ​വെ​ള്ളി തി​രു​ക്ക​ര്‍​മ​ങ്ങ​ളും. ദുഃ​ഖ​ശ​നി​യാ​ഴ്ച ശു​ശ്രൂ​ഷ​ക​ൾ രാ​വി​ലെ 6.30ന് ​ആ​രം​ഭി​ക്കും. ഈ​സ്റ്റ​റി​ന് പു​ല​ര്‍​ച്ചെ 2.45ന് ​ഉ​യി​ര്‍​പ്പ് തി​രു​നാ​ള്‍ തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. രാ​വി​ലെ 7.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. വി​ശു​ദ്ധ​വാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് വി​കാ​രി ഫാ. ​മാ​ര്‍​ട്ടി​ന്‍ വെ​ള്ളി​യാം​കു​ളം, അ​സി. വി​കാ​രി ഫാ. ​സി​ൽ​വാ​നോ​സ് വ​ട​ക്കേ​മം​ഗ​ലം എ​ന്നി​വ​ര്‍ കാ​ർ​മി​ക​ത്വം നല്‍കും.

പു​ല്ലാ​ന്നി​ത​കി​ടി: സെ​ന്‍റ് റീ​ത്ത പ​ള്ളി​യി​ൽ ഇ​ന്ന് രാ​വി​ലെ ആ​രാ​ധ​ന, കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ, വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ ന​ട​ക്കും. നാ​ളെ രാ​വി​ലെ ഏ​ഴി​ന് ആ​രാ​ധ​ന, തു​ട​ർ​ന്ന് പീ​ഡാ​നു​ഭ​വ ശു​ശ്രൂ​ഷ​ക​ൾ, കു​രി​ശി​ന്‍റെ വ​ഴി, നേ​ർ​ച്ച​ക്ക​ഞ്ഞി, വൈ​കു​ന്നേ​രം ആ​റി​ന് പാ​ന​വാ​യ​ന. ദുഃ​ഖ​ശ​നി​യാ​ഴ്ച രാ​വി​ലെ ആ​റി​ന് ആ​രാ​ധ​ന, തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന, പു​ത്ത​ൻ​തി​രി, പു​ത്ത​ൻ​വെ​ള്ളം വെ​ഞ്ച​രി​പ്പ്, ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. ഈ​സ്റ്റ​റി​ന് പു​ല​ർ​ച്ചെ 2.30ന് ​ഉ​യി​ർ​പ്പ് തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന.