ആ​ന്‍റോ ആ​ന്‍റ​ണി കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി
Wednesday, March 27, 2024 6:58 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: പ​ത്ത​നം​തി​ട്ട പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി കാ​ഞ്ഞി​ര​പ്പ​ള്ളിയി​ലും സ​മീ​പ പ്ര​ദേ​ശ​ത്തു​മു​ള്ള പൗ​ര പ്ര​മു​ഖ​രെ​യും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ഫാ​ക്ട​റി​ക​ളും സ​ന്ദ​ർ​ശി​ച്ച് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി സി​എം​സി മ​ഠ​ത്തി​ലെ സ​ന്യ​സ്ത​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

കോ​ൺ​ഗ്ര​സ്‌ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി. ​ജീ​രാ​ജ്, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​എ. ഷെ​മീ​ർ, പ്ര​ഫ. റോ​ണി കെ. ​ബേ​ബി, കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജു പ​ത്യാ​ല, യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ ജി​ജി അ​ഞ്ചാ​നി, രെ​ഞ്ചു തോ​മ​സ്, ബി​നു കു​ന്നും​പു​റം, റോ​സ​മ്മ ആ​ഗ​സ്തി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.