തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ധ​വ​ത്ക​ര​ണം: വൈ​ക്കം കാ​യ​ലോ​ര ബീ​ച്ചി​ൽ ദീ​പം തെ​ളി​ച്ച് സ്വീ​പ്പ്
Wednesday, March 27, 2024 6:58 AM IST
വൈ​ക്കം: വോ​ട്ട​വ​കാ​ശ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ്വീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വൈ​ക്കം കാ​യ​ലോ​ര ബീ​ച്ചി​ൽ ദീ​പം തെ​ളി​ച്ചു.

ജി​ല്ലാ ക​ള​ക്ട​ർ വി. ​വി​ഗ്‌​നേ​ശ്വ​രി ദീ​പം തെ​ളി​ച്ച് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല​യി​ൽ വോ​ട്ടെ​ടു​പ്പി​ൽ ജ​ന​പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് സി​സ്റ്റ​മാ​റ്റി​ക് വോ​ട്ടേ​ഴ്‌​സ് എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് ഇ​ല​ക്‌​ട​റ​ൽ പാ​ർ​ട്ടി​സി​പ്പേ​ഷ​ൻ പ്രോ​ഗ്രാ​മി​ന്‍റെ ( സ്വീ​പ്) നേ​തൃ​ത്വ​ത്തി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ, പൊ​തു​ജ​ന​ങ്ങ​ൾ, പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ്ല​ക്കാ​ർ​ഡു​ക​ളും മെ​ഴു​ക് തി​രി​യു​മാ​യി ഐ ​വോ​ട്ട് ഫോ​ർ ഷു​വ​ർ എ​ന്ന മാ​തൃ​ക​യി​ൽ അ​ണി​നി​ര​ന്നു. ബീ​ച്ചി​നു സ​മീ​പം സെ​ൽ​ഫി പോ​യി​ന്‍റുക​ളും ഒ​രു​ക്കി​യി​രു​ന്നു.

പ​രി​പാ​ടി​യി​ൽ എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ്, കോ​ട്ട​യം സ​ബ് ക​ള​ക്ട​ർ ഡി. ​ര​ഞ്ജി​ത്ത്, പു​ഞ്ച സ്‌​പെ​ഷ​ൽ ഓ​ഫീ​സ​ർ എം. ​അ​മ​ൽ മ​ഹേ​ശ്വ​ർ, വൈ​ക്കം ത​ഹ​സി​ൽ​ദാ​ർ കെ.​ആ​ർ.​മ​നോ​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.