ട്രാ​ൻ​സ്ഫോ​ർ​മ​ർ ത​ക​രാ​ർ രോ​ഗി​ക​ൾ​ക്ക് ദു​രി​ത​മാ​യി
Wednesday, March 27, 2024 6:43 AM IST
ഗാ​ന്ധി​ന​ഗ​ർ: ​കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ട്രാ​ൻ​സ്ഫോ​ർ​മ​ർ ത​ക​രാ​റി​ലാ​യ​തി​നാ​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് എ​ക്സ് റേ, ​സി​ടി സ്കാ​ൻ എ​ന്നി​വ എ​ടു​ക്കു​വാ​ൻ ക​ഴി​യാ​തെ രോ​ഗി​ക​ൾ ദു​രി​ത​ത്തി​ലാ​യി.

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ജ​ന​റേ​റ്റ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു​വെ​ങ്കി​ലും ത​ക​രാ​ൻ പ​രി​ഹ​രി​ക്കു​വാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ രോ​ഗി​ക​ൾ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ക​യാ​ണ്. ഇ​ത് രോ​ഗി​ക​ൾ​ക്ക് കൂ​ടു​ത​ൽ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​ക്കു​ക​യാ​ണെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.