കു​ടി​വെ​ള്ള ടാ​ങ്ക്‌ വെ​ട്ടി​പ്പൊ​ളി​ച്ചു, നാ​ട്ടു​കാ​രു​ടെ കു​ടി​വെ​ള്ളം മു​ട​ങ്ങി
Wednesday, March 27, 2024 6:43 AM IST
മ​റ്റ​ക്ക​ര: മ​റ്റ​ക്ക​ര നെ​ല്ലി​ക്കു​ന്ന്‌-​ക​ള​മ്പ​നാ​ല്‍കു​ന്ന്‌ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ടാ​ങ്ക്‌ സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ വെ​ട്ടി​പ്പൊ​ളി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ലാ​ണ് പ​തി​നാ​യി​രം ലി​റ്റ​ര്‍ ശേ​ഷി​യു​ള്ള ടാ​ങ്ക്‌ സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ വെ​ട്ടി​പ്പൊ​ളി​ച്ച​ത്‌.

ഇ​തോ​ടെ നെ​ല്ലി​ക്കു​ന്ന്‌ പ്ര​ദേ​ശ​ത്തെ അ​ന്പ​തോ​ളം കു​ടും​ബ​ങ്ങ​ള്‍ കു​ടി​വെ​ള്ള​മി​ല്ലാ​തെ ബു​ദ്ധി​മു​ട്ടി​ലാ​യി. നാ​ട്ടു​കാ​ര്‍ പ​ള്ളി​ക്ക​ത്തോ​ട്‌ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‌​കി.

എ​ത്ര​യും വേ​ഗം കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്തി നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും കു​ടി​വെ​ള്ളം വി​ത​ര​ണം പു​നഃ​രാ​രം​ഭി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.