ട്രെ​യി​ന്‍ യാ​ത്ര​യ്ക്കി​ടെ ഐ ​ഫോ​ണ്‍ മോ​ഷ്ടി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
Wednesday, March 27, 2024 6:43 AM IST
കോ​ട്ട​യം: ട്രെ​യി​ന്‍ യാ​ത്ര​യ്ക്കി​ടെ സ​ഹ​യാ​ത്രി​ക​ന്‍റെ ഐ ​ഫോ​ണ്‍ മോ​ഷ്ടി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍. പീ​രു​മേ​ട് ചി​തം​ബ​രം വ​ള​വ് വെ​ള്ളാ​പ്പ​ള്ളി​ല്‍ വി. ​അ​ഫ്‌​സ​ലി​നെ (26)യാ​ണു ഇ​ന്ന​ലെ കോ​ട്ട​യം റെ​യി​ല്‍വേ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

തി​രു​വ​ന​ന്ത​പു​രം സെ​ന്‍ട്ര​ല്‍ എ​ക്‌​സ്പ്ര​സ് ട്രെ​യി​നി​ല്‍ യാ​ത്ര ചെ​യ്യ​വേ ചെ​ങ്ങ​ന്നൂ​ര്‍ സ്വ​ദേ​ശി​യു​ടെ ഒ​രു ല​ക്ഷം രൂ​പ വി​ല വ​രു​ന്ന ആ​പ്പി​ള്‍ ഐ ​ഫോ​ണ്‍ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.

കോ​ട്ട​യം റെ​യി​ല്‍വേ എ​സ്എ​ച്ച്ഒ റെ​ജി പി. ​ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് കോ​ട്ട​യം പ്ലാ​റ്റ് ഫോ​മി​ല്‍നി​ന്നും അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.