വേ​ന​ൽ​ക്കാ​ല ജ​ല​വി​ചാ​ര​വും ആ​റ്റു​വ​ട്ട​വും ന​ട​ത്തി
Tuesday, March 26, 2024 11:46 PM IST
ഈ​രാ​റ്റു​പേ​ട്ട: സ​ഫ​ലം 55 പ്ല​സും മീ​ന​ച്ചി​ൽ ന​ദീ​സം​ര​ക്ഷ​ണ സ​മി​തി​യും മീ​ന​ച്ചി​ലാ​ർ പു​ന​ർ​ജ​നി​യും സം​യു​ക്ത​മാ​യി വേ​ന​ൽ​ക്കാ​ല ജ​ല​വി​ചാ​ര​വും ആ​റ്റു​വ​ട്ട​വും ന​ട​ത്തി. ജ​ല സം​ര​ക്ഷ​ണ​ത്തി​നു​വേ​ണ്ടി കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു.

ജോ​സ​ഫ് എം. ​വീ​ഡ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​എ​സ്. രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​എം. അ​ബ്ദു​ള്ള ഖാ​ൻ, എ​ബി പൂണ്ടി​ക്കു​ളം, സാ​ബു ഏ​ബ്ര​ഹാം, ഫി​ലി​പ്പ് മ​ഠ​ത്തി​ൽ, മ​ജു പു​ത്ത​ൻ​ക​ണ്ടം, ജോ​ഷി താ​ന്നി​ക്ക​ൽ, ബി​നു പെ​രു​മ​ന, ടോ​മി​ച്ച​ൻ സ്ക​റി​യ, സു​ഷ​മ ര​വീ​ന്ദ്ര​ൻ, എം.​ജി. ര​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് അം​ഗ​ങ്ങ​ൾ അ​രു​വി​ത്തു​റ കോ​ള​ജ് ക​ട​വി​ലെ​ത്തി ആ​റ്റു​വ​ട്ടം കൂ​ടി.