പ​ള്ളി​ക​ളി​ല്‍ വി​ശു​ദ്ധ​വാ​രാ​ച​ര​ണം
Tuesday, March 26, 2024 11:46 PM IST
പാ​ലാ: വി​ശു​ദ്ധ വാ​രാ​ച​ര​ണ​ത്തി​ലെ പെ​സ​ഹാ, ദുഃ​ഖ​വെ​ള്ളി, ഉ​യി​ര്‍​പ്പ് ദി​ന​ങ്ങ​ളി​ല്‍ പ​ള്ളി​ക​ളി​ൽ പ്ര​ത്യേ​ക പ്രാ​ര്‍​ഥ​നാ ശു​ശ്രൂ​ഷ​ക​ള്‍ ന​ട​ക്കും.

ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ

പാ​ലാ ക​ത്തീ​ഡ്ര​ല്‍ പ​ള്ളി​യി​ല്‍ തി​രു​ക്ക​ർ​മ​ങ്ങ​ള്‍​ക്ക് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. പെ​സ​ഹാ വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് കാ​ല്‍​ക​ഴു​ക​ല്‍ ശു​ശ്രു​ഷ, വി​ശു​ദ്ധ കു​ര്‍​ബാ​ന. ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് പീ​ഡാ​നു​ഭ​വ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍, കു​രി​ശി​ന്‍റെ വ​ഴി. ദുഃ​ഖ​ശ​നി​യാ​ഴ്ച രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന. പു​ത്ത​ന്‍​തീ​യും പു​ത്ത​ന്‍ വെ​ള്ള​വും വെ​ഞ്ച​രി​പ്പ്. ഉ​യി​ർ​പ്പു ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ മൂ​ന്നി​ന് ഉ​യ​ര്‍​പ്പ് തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍. രാ​വി​ലെ 5.30നും 7.10​നും 9.45നും ​വി​ശു​ദ്ധ കു​ര്‍​ബാ​ന.

ളാ​ലം പ​ഴ​യ​പ​ള്ളി​യി​ല്‍

ളാ​ലം പ​ഴ​യ​പ​ള്ളി​യി​ല്‍ പെ​സ​ഹാ വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​റി​ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന. 6.30ന് ​പെ​സ​ഹാ​യു​ടെ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍, വി​ശു​ദ്ധ കു​ര്‍​ബാ​ന, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം. ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ന​ഗ​രം​ചു​റ്റി​യു​ള്ള കു​രി​ശി​ന്‍റെ വ​ഴി ന​ട​ത്തും. പു​ണ്യ​ശ്ലോ​ക​നാ​യ ഫാ.​ഏ​ബ്ര​ഹാം കൈ​പ്പ​ന്‍​പ്ലാ​ക്ക​ല്‍ ആ​രം​ഭി​ച്ച് ളാ​ലം സെ​ന്‍റ് മേ​രീ​സ് പ​ഴ​യ​പ​ള്ളി നേ​തൃ​ത്വം ന​ല്‍​കു​ന്ന ന​ഗ​രം ചു​റ്റി​യു​ള്ള 66-ാമ​ത് കു​രി​ശി​ന്‍റെ വ​ഴി​യും ഈ​ശോ​യു​ടെ ക​ബ​റ​ട​ക്ക​രൂ​പം വ​ഹി​ച്ചു​ള്ള ന​ഗ​രി​കാ​ണി​ക്ക​ല്‍ പ്ര​ദ​ക്ഷി​ണ​വു​മാ​ണി​ത്. ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ തോ​ണി​ക്കു​ഴി സ​ന്ദേ​ശം ന​ല്‍​കും. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നു ​പാ​ന​വാ​യ​ന​യ്ക്കു ശേ​ഷ​മാ​ണ് കു​രി​ശി​ന്‍റെ വ​ഴി ആ​രം​ഭി​ക്കു​ന്ന​ത്. പ​ട്ട​ണം പൂ​ര്‍​ണ​മാ​യി ചു​റ്റി​യു​ള്ള കു​രി​ശി​ന്‍റെ വ​ഴി എ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത. ളാ​ലം പ​ഴ​യ പ​ള്ളി​യി​ല്‍ പ്രാ​രം​ഭ പ്രാ​ര്‍​ഥ​ന​യോ​ടെ ആ​രം​ഭി​ക്കു​ന്ന കു​രി​ശി​ന്‍റെ വ​ഴി പു​ത്ത​ന്‍​പ​ള്ളി​ക്കു​ന്ന്, കൊ​ട്ടാ​ര​മ​റ്റം വ​ഴി ബി​ഷ​പ്‌​സ് ഹൗ​സി​നു മു​ന്‍​പി​ലൂ​ടെ കു​രി​ശു​പ​ള്ളി, മ​ഹാ​റാ​ണി ജം​ഗ്ഷ​ന്‍, കി​ഴ​ത​ടി​യൂ​ര്‍ ജം​ഗ്ഷ​ന്‍ വ​ഴി​ക​ളി​ലൂ​ടെ സ​മാ​ന്ത​ര റോ​ഡ് വ​ഴി തി​രി​കെ പ​ള്ളി​യി​ലെ​ത്തി സ​മാ​പി​ക്കും. കു​രി​ശി​ന്‍റെ വ​ഴി​യി​ല്‍ പു​ഷ്പാ​ലം​കൃ​ത​മാ​യ വാ​ഹ​ന​ത്തി​ല്‍ മി​ശി​ഹാ​യു​ടെ ക​ബ​റ​ട​ക്ക തി​രു​സ്വ​രൂ​പം സം​വ​ഹി​ക്കും.

അ​രു​വി​ത്തു​റ പ​ള്ളി​യി​ൽ

അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ പെ​സ​ഹാ​വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് പീ​ഡാ​നു​ഭ​വ ശു​ശ്രൂ​ഷ ആ​രം​ഭി​ക്കും. 8.30ന് ​പ​ള്ളി​യി​ൽ​നി​ന്നു വ​ല്യ​ച്ച​ൻ​മ​ല അ​ടി​വാ​ര​ത്തേ​ക്കു ജ​പ​മാ​ല പ്ര​ദ​ക്ഷി​ണ​വും തു​ട​ർ​ന്ന് മ​ല​യി​ലേ​ക്കു കു​രി​ശി​ന്‍റെ വ​ഴി. ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴു മു​ത​ൽ തീ​ർ​ഥാ​ട​ക​ർ​ക്കാ​യി നേ​ർ​ച്ച​ക​ഞ്ഞി വി​ത​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കും. ദുഃ​ഖ​ശ​നി​യാ​ഴ്ച രാ​വി​ലെ​യു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന, പു​ത്ത​ൻ​തീ​യും പു​ത്ത​ൻ വെ​ള്ള​വും വെ​ഞ്ച​രി​പ്പും. ഉ​യി​ർ​പ്പ് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​നു തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ട്ടു​ക​ല്ലേ​ൽ, അ​സി. വി​കാ​രി​മാ​രാ​യ ഫാ. ​ജോ​യ​ൽ പ​ണ്ടാ​ര​പ്പ​റ​മ്പി​ൽ, ഫാ. ​ജോ​സ​ഫ് ക​ദ​ളി​യി​ൽ, ഫാ. ​ഫ്രാ​ൻ​സി​സ് മാ​ട്ടേ​ൽ, ഫാ. ​ജോ​സ​ഫ് കു​ഴി​മു​ള്ളി​ൽ, ബ​ർ​സാ​ർ ഫാ. ​ബി​ജു കു​ന്ന​ക്കാ​ട്ട് എ​ന്നി​വ​ർ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

വ​ല്യ​ച്ച​ൻ​മ​ല​യി​ൽ പാ​ന കൂ​ട്ടാ​യ്മ

അ​രു​വി​ത്തു​റ, ഭ​ര​ണ​ങ്ങാ​നം ഫൊ​റോ​ന​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ അ​രു​വി​ത്തു​റ വ​ല്യ​ച്ച​ൻ​മ​ല​യി​ൽ ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ് മൂ​ന്നി​ന് ന​ട​ക്കു​ന്ന പാ​ന​വാ​യ​ന​യ്ക്ക്‌ അ​രു​വി​ത്തു​റ ഫൊ​റോ​ന വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ട്ടു​ക​ല്ലേ​ൽ നേ​തൃ​ത്വം ന​ൽ​കും.

ഈ​ശോ​സ​ഭ വൈ​ദി​ക​നാ​യി​രു​ന്ന അ​ർ​ണോ​സ് പാ​തി​രി ര​ചി​ച്ച പു​ത്ത​ൻ​പാ​ന​യി​ലെ, 12-ാം പാ​ദ​മാ​യ 'അ​മ്മ ക​ന്നീ... മ​ണീ ത​ന്‍റെ നി​ർ​മ​ല ദുഃ​ഖ​ങ്ങ​ളി​പ്പോ​ൾ...' എ​ന്ന വി​ലാ​പ​ഗാ​ന​മാ​ണ് മു​ക്കാ​ൽ മ​ണി​ക്കൂ​ർ സ​മ​യ​മെ​ടു​ത്ത്, ആ​ല​പി​ക്കു​ന്ന​ത്.

2000 മു​ത​ൽ ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ ഭ​ര​ണ​ങ്ങാ​നം പാ​ലാ​ത്ത് ഡേ​വീ​സി​ന്‍റെ ഭ​വ​ന​ത്തി​ലും, തു​ട​ർ​ന്ന് ഭ​ര​ണ​ങ്ങാ​നം അ​ൽ​ഫോ​ൻ​സാ പ​ള്ളി​യി​ലും, 2015 മു​ത​ൽ അ​രു​വി​ത്തു​റ വ​ല്യ​ച്ച​ൻ​മ​ല​യി​ലു​മാ​ണ് പാ​ന​വാ​യ​ന ന​ട​ത്തു​ന്ന​ത്. വി​ദൂ​സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു പോ​ലും ധാ​രാ​ളം ആ​ളു​ക​ൾ ഈ ​കൂ​ട്ടാ​യ്മ​യി​ലേ​ക്ക് ക​ട​ന്നു​വ​രാ​റു​ണ്ട്.