ബാ​റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​സ​മ​യം രാ​ത്രി 10 വ​രെ​യാ​യി നി​ജ​പ്പെ​ടു​ത്ത​ണ​മെ​ന്ന്
Tuesday, March 26, 2024 11:46 PM IST
കോ​​ട്ട​​യം: സം​​ഘ​​ര്‍​ഷം പ​​തി​​വാ​​യ​​തി​​നാ​​ല്‍ സം​​സ്ഥാ​​ന​​ത്തെ ബാ​​റു​​ക​​ളു​​ടെ പ്ര​​വ​​ര്‍​ത്ത​​ന​​സ​​മ​​യം രാ​​ത്രി 10 വ​​രെ​​യാ​​യി നി​​ജ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന് കേ​​ര​​ള ബാ​​ര്‍ ഹോ​​ട്ട​​ല്‍​സ് ആ​​ന്‍​ഡ് റി​​സോ​​ര്‍​ട്ട് എം​​പ്ലോ​​യീ​​സ് ഫെ​​ഡ​​റേ​​ഷ​​നും ഹോ​​ട്ട​​ല്‍ മാ​​നേ​​ജേ​​ഴ്‌​​സ് വെ​​ല്‍​ഫെ​​യ​​ര്‍ സൊ​​സൈ​​റ്റി ഓ​​ഫ് കേ​​ര​​ള​​യും ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ബാ​​ര്‍ ഹോ​​ട്ട​​ലു​​ക​​ളി​​ല്‍ രാ​​ത്രി 10നു​​ശേ​​ഷം അ​​ക്ര​​മ​​ങ്ങ​​ള്‍ നി​​ത്യ​​സം​​ഭ​​വ​​മാ​​യി മാ​​റി​​യി​​രി​​ക്കു​​ക​​യാ​​ണ്. രാ​​ത്രി 10നു​​ശേ​​ഷം ബാ​​റി​​ലെ​​ത്തു​​ന്ന​​വ​​രി​​ൽ അ​​ധി​​ക​​വും ല​​ഹ​​രി​​വ​​സ്തു​​ക്ക​​ള്‍ ഉ​​പ​​യോ​​ഗി​​ച്ചു​​വ​​രു​​ന്ന​​വ​​രാ​​ണ്. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ബാ​​റു​​ക​​ളു​​ടെ പ്ര​​വ​​ര്‍​ത്ത​​ന​​സ​​മ​​യം രാ​​വി​​ലെ 10 മു​​ത​​ല്‍ രാ​​ത്രി 10 വ​​രെ നി​​ജ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്നും സം​​ഘ​​ട​​ന ആ​​വ​​ശ്യ​​പ്പെ​​ട്ടു. കോ​​ട്ട​​യം ജോ​​യ്‌​​സ് ബാ​​ര്‍ ഹോ​​ട്ട​​ല്‍ ജീ​​വ​​ന​​ക്കാ​​ര​​ന്‍ സു​​രേ​​ഷി​​നെ ഗു​​ണ്ട​​ക​​ള്‍ ക​​ല്ലെ​​റി​​ഞ്ഞു കൊ​​ല​​പ്പെ​​ടു​​ത്തി​​യ സം​​ഭ​​വം അ​​തീ​​വ​​ദുഃ​​ഖ​​ക​​ര​​മാ​​ണ്.

ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ കു​​ടും​​ബ​​ത്തി​​ന് അ​​ര്‍​ഹ​​മാ​​യ ന​​ഷ്ട​​പ​​രി​​ഹാ​​രം ന​​ല്‍​ക​​ണം. ഭാ​​ര്യ​​യും 19ഉം 13​​ഉം വ​​യ​​സു​​ള്ള കു​​ട്ടി​​ക​​ളു​​മ​​ട​​ങ്ങി​​യ കു​​ടും​​ബ​​ത്തി​​ന്‍റെ ഏ​​ക ആ​​ശ്ര​​യ​​മാ​​യി​​രു​​ന്നു സു​​രേ​​ഷ്. സു​​രേ​​ഷി​​ന്‍റെ കു​​ടും​​ബ​​ത്തെ സ​​ഹാ​​യി​​ക്കാ​​ന്‍ ബാ​​ര്‍ ഉ​​ട​​മ​​യോ ബാ​​റു​​ട​​മ സം​​ഘ​​ട​​ന​​ക​​ളോ രം​​ഗ​​ത്തു​​വ​​രാ​​ത്ത​​ത് വേ​​ദ​​നാ​​ജ​​ന​​ക​​മാ​​ണ്. ഭാ​​ര്യ​​ക്ക് ജോ​​ലി​​ക്കൊ​​പ്പം കു​​ട്ടി​​ക​​ളു​​ടെ വി​​ദ്യാ​​ഭ്യാ​​സം സ​​ര്‍​ക്കാ​​ര്‍ ഏ​​റ്റെ​​ടു​​ക്ക​​ണ​​മെ​​ന്നും സം​​ഘ​​ട​​ന ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഈ ​​ആ​​വ​​ശ്യ​​ങ്ങ​​ള്‍ ന​​ട​​പ്പാ​​ക്കി​​യി​​ല്ലെ​​ങ്കി​​ല്‍ സം​​ഘ​​ട​​ന​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ സ​​മ​​രം ആ​​രം​​ഭി​​ക്കു​​മെ​​ന്നും ഭാ​​ര​​വാ​​ഹി​​ക​​ള്‍ പ​​റ​​ഞ്ഞു.

പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ കേ​​ര​​ള ബാ​​ര്‍ ഹോ​​ട്ട​​ല്‍​സ് ആ​​ന്‍​ഡ് റി​​സോ​​ര്‍​ട്ട് എം​​പ്ലോ​​യീ​​സ് ഫെ​​ഡ​​റേ​​ഷ​​ന്‍ സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​യും കേ​​ര​​ള അ​​ബ്കാ​​രി തൊ​​ഴി​​ലാ​​ളി ക്ഷേ​​മ​​നി​​ധി ബോ​​ര്‍​ഡ് ഡ​​യ​​റ​​ക്ട​​റു​​മാ​​യ വി.​​വി. ആ​​ന്‍റ​​ണി, ഹോ​​ട്ട​​ല്‍ മാ​​നേ​​ജേ​​ഴ്‌​​സ് വെ​​ല്‍​ഫെ​​യ​​ര്‍ സൊ​​സൈ​​റ്റി ഓ​​ഫ് കേ​​ര​​ള വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് ജി.​​ജി. സ​​ന്തോ​​ഷ് കു​​മാ​​ര്‍, ജി​​ല്ലാ സെ​​ക്ര​​ട്ട​​റി സ​​ജി ക​​ലാ​​ക്ഷേ​​ത്രം എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.