ലോക്സഭാ തെരഞ്ഞെടുപ്പ്; തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ന്‍
Tuesday, March 26, 2024 11:46 PM IST
കോ​​ട്ട​​യം: കോ​​ട്ട​​യം ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ലെ എ​​ല്‍​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ന്‍ ഇ​​ന്ന​​ലെ പു​​തു​​പ്പ​​ള്ളി നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തി​​ല്‍ പ​​ര്യ​​ട​​നം ന​​ട​​ത്തി. അ​​യ​​ര്‍​ക്കു​​ന്ന​​ത്തു​​നി​​ന്നു​​മാ​​ണ് സൗ​​ഹൃ​​ദ സ​​ന്ദ​​ര്‍​ശ​​നം ആ​​രം​​ഭി​​ച്ച​​ത്. ടൗ​​ണി​​ലെ വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ളി​​ല്‍ ക​​യ​​റി വോ​​ട്ട​​ഭ്യ​​ര്‍​ഥി​​ച്ചു. പി​​ന്നീ​​ട് ആ​​രാ​​ധ​​നാ​​ല​​യ​​ങ്ങ​​ളി​​ലും ക​​ന്യാ​​സ്ത്രീ മ​​ഠ​​ങ്ങ​​ളി​​ലും തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ന്‍ സ​​ന്ദ​​ര്‍​ശി​​ച്ചു.

മ​​ണ​​ര്‍​കാ​​ട് സെ​​ന്‍റ് ജോ​​സ​​ഫ് ഇ​​ന്‍​ഡ​​സ്ട്രി​​യ​​ല്‍ ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ടി​​ല്‍ എ​​ത്തി​​യ സ്ഥാ​​നാ​​ര്‍​ഥി​​യെ അ​​ധ്യാ​​പ​​ക​​രും വി​​ദ്യാ​​ര്‍​ഥി​​ക​​ളും ചേ​​ര്‍​ന്ന് സ്വീ​​ക​​രി​​ച്ചു. പി​​ന്നീ​​ട് മ​​ണ​​ര്‍​കാ​​ട്ടെ വ്യ​​വ​​സാ​​യ സ്ഥാ​​പ​​ന​​ത്തി​​ലെ​​ത്തി​​യ സ്ഥാ​​നാ​​ര്‍​ഥി​​യെ വ​​നി​​താ ജീ​​വ​​ന​​ക്കാ​​ര്‍ സ്വീ​​ക​​രി​​ച്ചു. അ​​ക​​ല​​ക്കു​​ന്ന​​ത്തും ആ​​രാ​​ധ​​നാ​​ല​​യ​​ങ്ങ​​ളി​​ലും മ​​ഠ​​ങ്ങ​​ളി​​ലും സ്ഥാ​​നാ​​ര്‍​ഥി​​യെ​​ത്തി. രാ​​ത്രി വൈ​​കി മോ​​നി​​പ്പ​​ള്ളി​​യി​​ലെ കു​​ടും​​ബ​​യോ​​ഗ​​ത്തി​​ലും തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ന്‍ പ​​ങ്കെ​​ടു​​ത്തു.