കോട്ടയം: ഗതാഗത നിയമ ലംഘകരെ പിടികൂടാന്‍ ജില്ലയില്‍ ഇന്നു മിഴിതുറക്കുന്നത് 44 എഐ കാമറകള്‍. ഹെല്‍മെറ്റ്, സീറ്റ്ബെല്‍റ്റ് എന്നിവ ധരിക്കാതിരിക്കുക, അമിതവേഗം, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, അപകടമുണ്ടാക്കി വാഹനം നിര്‍ത്താതെ പോകുക, റോഡിലെ മഞ്ഞവര മറികടക്കുക, വളവുകളില്‍ വരകടന്ന് വാഹനങ്ങളെ മറികടക്കുക തുടങ്ങിയവയെല്ലാം കാമറ പിടികൂടും. കോട്ടയം നഗരത്തില്‍ 11 കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്.
ളായിക്കാട് പാലത്തിൽ രണ്ടു കാമറ, കട്ടച്ചിറ, ചങ്ങനാശേരി വാഴൂര്‍ റോഡില്‍ പാറേപ്പള്ളി കവല, എംസി റോഡില്‍ തുരുത്തിക്കു സമീപം കണ്ണംപേരൂര്‍ പാലം രണ്ടു കാമറ, കറുകച്ചാല്‍ -രണ്ട്, കെകെ റോഡില്‍ കാഞ്ഞിരപ്പള്ളി 26ാം മൈലിനു സമീപം, കെകെ റോഡില്‍ പൊന്‍കുന്നം പോലീസ് സ്റ്റേഷനു സമീപം, പാലാ റോഡില്‍ പൊന്‍കുന്നം പോലീസ് സ്റ്റേഷനു സമീപം, എംസി റോഡില്‍ മണിപ്പുഴ, കോടിമത നാലുവരിപ്പാത - രണ്ട്, പാലാ പൊന്‍കുന്നം റോഡില്‍ പൊന്‍കുന്നം കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു സമീപം, കോട്ടയം ജനറല്‍ ആശുപത്രിക്കു സമീപം, കെകെ റോഡ് കഞ്ഞിക്കുഴി, കോട്ടയം കുമരകം റോഡില്‍- രണ്ട്, നാഗമ്പടം പാലം - രണ്ട്, പൈക ടൗണില്‍ സെന്റ് ജോസഫ് പള്ളിക്കു സമീപം - രണ്ട്, കോട്ടയം സെന്‍ട്രല്‍ ജംഗ്ഷന് -രണ്ട്, ഈരാറ്റുപേട്ട ആനയിളപ്പ്, അരുവിത്തുറ പള്ളിക്കു സമീപം -രണ്ട്, വാഗമണ്‍ റോഡില്‍ നടയ്ക്കല്‍ മുബാറക് മസ്ജിദിനു സമീപം, ഈരാറ്റുപേട്ട- പാലാ റോഡില്‍ കടുവാമൂഴിയില്‍ -രണ്ട്, ഈരാറ്റുപേട്ട-തൊടുപുഴ റോഡില്‍ അല്‍മനാര്‍ എച്ച്എസ്എസ്, പൊന്‍കുന്നം പാലം, പാലാ ഹെഡ് പോസ്റ്റ് ഓഫീസ്, എസ്ആര്‍ടിഒ പാലാ -രണ്ട് , പാലാ-രാമപുരം റോഡില്‍ കെഎസ്ഇബി ഓഫീസിനു സമീപം -രണ്ട്, പാലാ കൊട്ടാരമറ്റം ആര്‍വി ജംഗ്്ഷന് -രണ്ട്, ഏറ്റുമാനൂര്‍ തവളക്കുഴി- രണ്ട്, തലയോലപ്പറമ്പ് ഗവണ്മെന്റ് ആശുപത്രിക്കു സമീപം, തലപ്പാറ ജംഗ്ഷന് എന്നിവിടങ്ങളിലാണ് ജില്ലയില്‍ കാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്.