വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ് ചി​​കി​​ത്സ​​യി​​ലി​ക്കെ ഗൃ​​ഹ​​നാ​​ഥ​​ൻ മ​​രി​​ച്ചു
Sunday, June 4, 2023 6:18 AM IST
ച​​ങ്ങ​​നാ​​ശേ​​രി: വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലി​രു​​ന്ന ഗൃ​​ഹ​​നാ​​ഥ​​ൻ മ​​രി​​ച്ചു. തൃ​​ക്കൊ​​ടി​​ത്താ​​നം കു​​ന്നും​​പു​​റം പ​​ടി​​ഞ്ഞാ​​റേ​​പ്പ​​റ​​മ്പി​​ൽ എ. ​​സ​​ജീ​​വ് (49) ആ​​ണ് മ​​ര​​ണ​​മ​​ട​​ഞ്ഞ​​ത്. ക​​ഴി​​ഞ്ഞ​മാ​​സം 28ന് ​​വൈ​​കു​​ന്നേ​​രം മൂ​​ന്നോ​​ടെ തൃ​​ക്കൊ​​ടി​​ത്താ​​നം കു​​ന്നും​​പു​​റം പോ​​സ്റ്റ് ഓ​​ഫീ​​സി​​ന് സ​​മീ​​പം ബൈ​​പാ​​സ് റോ​​ഡ​​രി​കി​​ലാ​​ണ് അ​​പ​​ക​​ട​മു​​ണ്ടാ​​യ​​ത്.

പോ​​സ്റ്റ്ഓ​​ഫീ​​സ് കെ​​ട്ടി​​ട​​ത്തി​​ന്‍റെ സ​​മീ​​പ​ത്തെ ഇ​​ല​​ക്‌​ട്രി​​ക് പോ​​സ്റ്റി​ൽ ​സ​​ജീ​​വ് ഓ​​ടി​​ച്ചി​​രു​​ന്ന പെ​​ട്ടി​​ഓ​​ട്ടോ ഇ​ടി​​ച്ചതിനെത്തുടർന്ന് ഡോ​​ർ തു​​റ​​ന്നു റോഡിലേക്കു തെ​​റി​​ച്ചുവീ​​ണ സ​​ജീവിന്‍റെ ത​​ല സ​​മീ​​പു​ണ്ടാ​യി​രു​ന്ന കോ​​ൺ​​ക്രീ​​റ്റ് സ്ലാ​​ബി​​ല​​ടി​​ച്ചു ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​ല്ക്കുക​​യായി​​രു​​ന്നു. ഈ ​​സ​​മ​​യം കെ​​ട്ടി​​ട​​ത്തി​​നു മു​​ക​​ളി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സി​പി​എം ലോ​​ക്ക​​ൽ ക​​മ്മി​​റ്റി ഓ​​ഫീ​​സി​​ൽ യോ​​ഗം ചേ​​രാ​​നെ​​ത്തി​​യ പ്രവർത്തകർ ഓ​​ടി​​യെ​​ത്തി സ​​ജീ​​വി​​നെ ച​​ങ്ങ​​നാ​​ശേ​​രി താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​ച്ചു.

പ​​രി​​ക്ക് ഗു​​രു​​ത​​ര​​മാ​​യ​​തി​​നാ​​ൽ ബ​​ന്ധു​​ക്ക​​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചു. വെ​​ന്‍റി​ലേ​​റ്റ​​റി​​ൽ ചി​​കി​​ത്സ​​യി​​ലി​​രി​​ക്കെ ഇ​ന്ന​ലെ ഉ​​ച്ച​​യോ​​ടെ മ​രി​ച്ചു. തൃ​​ക്കൊ​​ടി​​ത്താ​​നം പോ​​ലീ​​സ് എ​​ത്തി മേ​​ൽ​​ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചു. ​മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ൽ സൂ​​ക്ഷി​​ച്ചി​​രി​​ക്കു​​ന്ന മൃ​​ത​​ദേ​​ഹം ഇ​ന്ന് പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​നു​ശേ​​ഷം ബ​​ന്ധു​​ക്ക​​ൾ​​ക്കു വി​​ട്ടു​​കൊ​​ടു​​ക്കും.​ സം​​സ്കാ​​രം വൈ​കു​ന്നേ​രം നാ​​ലി​ന് കു​​ന്നും​​പു​​റ​​ത്തെ വീ​​ട്ടു​​വ​​ള​​പ്പി​​ൽ. ഭാ​​ര്യ: ശ്രീ​​ല​​ത. മ​​ക്ക​​ൾ: ​ഹ​​രി​​പ്രി​​യ, ശി​​വ​​പ്രി​​യ.(​​വി​​ദ്യാ​​ർ​​ഥി​​ക​​ൾ).

സ​​ജീ​​വ് ഓ​​ടി​​ച്ചി​​രു​​ന്ന പെ​​ട്ടി​ഓ​​ട്ടോ​​യി​​ൽ അ​​പ​​ക​​ട​സ​​മ​​യ​​ത്ത് ഈ ​​വാ​​ഹ​​ന​​ത്തെ ഓ​​വ​​ർ​ടേ​​ക്കു ചെ​​യ്ത വാ​​ഹ​​നം ത​​ട്ടി​​യി​​രു​​ന്നോ​യെ​ന്ന് സ​​മീ​​പ​​ത്തെ സി​സി​ടി​വി ദൃ​​ശ്യ​​ങ്ങ​​ൾ പ​​രി​​ശോ​​ധി​​ച്ച് അ​​ന്വേ​​ഷി​​ക്കു​​മെ​​ന്നു പോ​​ലീ​​സ് അ​​റി​​യി​​ച്ചു.