കോൺഗ്രസ് ധ​ര്‍ണ ന​ട​ത്തി
Sunday, June 4, 2023 6:18 AM IST
ചി​ങ്ങ​വ​നം: സി​പി​എം ഭ​രി​ക്കു​ന്ന പ​ന​ച്ചി​ക്കാ​ട്, ചാ​ന്നാ​നി​ക്കാ​ട് എ​സ്‌​സി-​എ​സ്ടി സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ ന​ട​ന്ന ല​ക്ഷ​ങ്ങ​ളു​ടെ അ​ഴി​മ​തി​ക്കെ​തി​രേ പ​ന​ച്ചി​ക്കാ​ട് കോ​ണ്‍ഗ്ര​സ് മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ബാ​ങ്ക് പ​ടി​ക്ക​ല്‍ ധ​ര്‍ണ ന​ട​ത്തി. നി​ക്ഷേ​പ​ക​രു​ടെ പ​ണം തി​രി​കെ കി​ട്ടാ​തെ വ​ന്ന​തോ​ടെ​യാ​ണ് അ​ഴി​മ​തി പു​റം​ലോ​ക​മ​റി​യു​ന്ന​ത്.

പ​ല​രു​ടേ​താ​യി 60 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ തി​രി​മ​റി​യാ​ണ് ബാ​ങ്കി​ല്‍ ന​ട​ന്നി​രി​ക്കു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം. ധ​ര്‍ണ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഇ​ട്ടി അ​ല​ക്‌​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സി​ബി ജോ​ണ്‍ കൈ​ത​യി​ല്‍, ബാ​ബു​ക്കു​ട്ടി ഈ​പ്പ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​കെ. വൈ​ശാ​ഖ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നി മാ​മ്മ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.