ജ​നാ​ധി​പ​ത്യം ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി ഫാ​സി​സം: കേ​ര​ള കോ​ൺ​ഗ്ര​സ് -എം
Friday, June 2, 2023 12:47 AM IST
കോ​ട്ട​യം: പ​ത്താം ക്ലാ​സ് പാ​ഠ​പു​സ്ത​ക​ത്തി​ലെ ജ​നാ​ധി​പ​ത്യ​ത്തെ​ക്കു​റി​ച്ചു പ്ര​തി​പാ​ദി​ക്കു​ന്ന മു​ഴു​വ​ൻ പാ​ഠ​ഭാ​ഗ​ങ്ങ​ളും നീ​ക്കി​യ എ​ൻ​സി​ഇ​ആ​ർ​ടി ന​ട​പ​ടി​യി​ലൂ​ടെ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഫാ​സി​സ്റ്റ് മു​ഖം കൂ​ടു​ത​ൽ വ്യ​ക്ത​മാ​വു​ക​യാ​ണെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം സം​സ്ഥാ​ന ഓ​ഫീ​സ് ചാ​ർ​ജ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ൻ ജോ​ർ​ജ്.
ഗാ​ന്ധി​വ​ധ​വും മു​ഗ​ൾ ച​രി​ത്ര​വും പാ​ഠ​പു​സ്ത​ക​ത്തി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി രാ​ജ്യ​ത്തി​ന്‍റെ യ​ഥാ​ർ​ഥ ച​രി​ത്രം പ​ഠി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​രം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നി​ഷേ​ധി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ മ​ഹ​ത്വ​ത്തെ​യും കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​മ​സ്ക​രി​ച്ചി​രി​ക്കു​ന്ന​ത്.
ജ​നാ​ധി​പ​ത്യ രാ​ജ്യ​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ ജ​നാ​ധി​പ​ത്യ ത​ത്വ​ങ്ങ​ൾ പ​ഠി​ക്ക​രു​തെ​ന്ന സം​ഘ​പ​രി​വാ​ർ അ​ജ​ണ്ട എ​ൻ​സി​ഇ​ആ​ർ​ടി​യെ ഉ​പ​യോ​ഗി​ച്ച് ന​ട​പ്പാ​ക്കു​ക​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​തെ​ന്നും സ്റ്റീ​ഫ​ൻ ജോ​ർ​ജ് ആ​രോ​പി​ച്ചു.