ച​​ങ്ങ​​നാ​​ശേ​​രി സെ​​ന്‍റ് ജോ​​സ​​ഫ് കോ​​ള​​ജ് ഓ​​ഫ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ന് റാ​​ങ്കു​​ക​​ളു​​ടെ തി​​ള​​ക്കം
Sunday, May 28, 2023 1:57 AM IST
ച​​ങ്ങ​​നാ​​ശേ​​രി: എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി മൂ​​ന്നാം​വ​​ർ​​ഷ ബി​​രു​​ദ വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ ഫ​​ല​​പ്ര​​ഖ്യാ​​പ​​ന​​ത്തി​ൽ ച​​ങ്ങ​​നാ​​ശേ​​രി സെ​​ന്‍റ് ജോ​​സ​​ഫ് കോ​​ള​​ജ് ഓ​​ഫ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ന് റാ​​ങ്കു​​ക​​ളു​​ടെ തി​​ള​​ക്കം. ബി​​എ മ​​ൾ​​ട്ടി​​മീ​​ഡി​​യ, ബി​എ ആ​​നി​​മേ​​ഷ​​ൻ ആ​​ൻ​​ഡ് ഗ്രാ​​ഫി​​ക് ഡി​​സൈ​​ൻ, ബി​​എ വി​​ഷ്വ​​ൽ ആ​​ർ​​ട്സ്, ബി​​എ വി​​ഷ്വ​​ൽ ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ, ബി​​എ ആ​​നി​​മേ​​ഷ​​ൻ ആ​​ൻ​​ഡ് വി​​ഷ്വ​​ൽ എ​​ഫ​​ക്ട്, ബി​​എ ഓ​​ഡി​​യോ​​ഗ്രാ​​ഫി ആ​​ൻ​​ഡ് ഡി​​ജി​​റ്റ​​ൽ എ​​ഡി​​റ്റിം​​ഗ്, ബി​​കോം ഫൈ​​നാ​​ൻ​​സ് ആ​​ൻ​​ഡ് ടാ​​ക്സേ​​ഷ​​ൻ എ​​ന്നീ വി​​ഷ​​യ​​ങ്ങ​​ളി​​ലാ​​ണ് റാ​​ങ്കു​​ക​​ൾ ല​​ഭി​​ച്ച​​ത്.

ബി​​എ മ​​ൾ​​ട്ടി​​മീ​​ഡി​​യ​​യി​​ൽ അ​​ശ്വി​​ൻ സു​​നി​​ൽ ര​​ണ്ട്, പോ​​ൾ റെ​​ജി മാ​​ത്യു മൂ​​ന്ന്, സി​​ജി​​ൻ സ​​ജി​​ൻ ജോ​​ർ​​ജ് ആ​​റ്, അ​​ശ്വി​​ൻ ജി. ​​സ​​ജി ഏ​​ഴ്, കെ.​​പി. ശം​​ഭു ന​​ന്പൂ​​തി​​രി എ​​ട്ട്, എ​​ച്ച്.​​എം. മീ​​നാ​​ക്ഷി പ​​ത്ത്, റാ​​ങ്കു​​ക​​ൾ ക​​ര​​സ്ഥ​​മാ​​ക്കി.

ബി​​എ ആ​​നി​​മേ​​ഷ​​ൻ ആ​​ൻ​​ഡ് ഗ്രാ​​ഫി​​ക് ഡി​​സൈ​​നി​​ൽ ഫി​​ലോ ബി​​നോ​​യ് ര​​ണ്ടാം ​റാ​​ങ്കും ജെ​​സി​​ക ജോ​​യ് ഏ​​ഴും അ​​ശ്വി​​ൻ ചാ​​ക്കോ​​ച്ച​​ൻ വ​​ർ​​ഗീ​​സ് ഒ​​ന്പ​​താം​ റാ​​ങ്കും നേ​​ടി.

ബി​​എ വി​​ഷ്വ​​ൽ ആ​​ർ​​ട്സി​​ൽ ആ​​രാ​​ധ​​ന ശ്രു​​തി സ​​ജി​​ത്ത് മൂ​​ന്ന്, ബീ​​ന രാ​​ജ​​ൻ ഏ​​ബ്ര​​ഹാം നാ​​ല്, അ​​ർ​​ജു​​ൻ അ​​രു​​ണ്‍​കു​​മാ​​ർ എ​​ട്ട്, ബ്രി​​ട്ടോ കെ. ​​ബെ​​ന്നി ഒ​​ന്പ​​ത് എ​​ന്നീ റാ​​ങ്കു​​ക​​ൾ നേ​​ടി.

ബി​​എ വി​​ഷ്വു​​ൽ ക​​മ്യൂ​​ണി​​ക്കേ​​ഷ​​നി​​ൽ ജെ​​സ്‌​വി​​ൻ ജ​യിം​​സ് ര​​ണ്ട്, ജോ​​സ​​ഫ് ഡാ​​നി നാ​​ല്, ന​​വീ​​ൻ മോ​​ഹ​​ൻ അ​​ഞ്ച്, കെ.​ ​മ​​ഞ്ജു​​നാ​​ഥ് ആ​​റ്, അ​​ജി​​ൻ കെ. ​​അ​​ജീ​​ഷ് എ​​ട്ട്, അ​​ബി​​ൻ ജോ​​സ​​ഫ് പ​​ത്ത് റാ​​ങ്കു​​ക​​ൾ ക​​ര​​സ്ഥ​​മാ​​ക്കി.

ബി​​എ ആ​​നി​​മേ​​ഷ​​ൻ ആ​​ൻ​​ഡ് വി​​ഷ്വ​​ൽ എ​​ഫ​​ക്ട്സി​​ൽ റി​​ച്ചു ലി​​ൻ​​സ​​ണ്‍ ഏ​​ഴും ഡോ​​ണ സി​​ബി ഒ​​ന്പ​തും റാ​​ങ്കു​​ക​​ളും ബി​​എ ഓ​​ഡി​​യോ​​ഗ്രാ​​ഫി ആ​​ൻ​​ഡ് ഡി​​ജി​​റ്റ​​ൽ എ​​ഡി​​റ്റിം​​ഗി​​ൽ കെ. ​​ജ​​യ​​സൂ​​ര്യ സു​​രേ​​ഷ് ഒ​​ന്നും ധ​​നു​​ഷ് ബി. ​​കു​​മാ​​ർ ര​​ണ്ടും ഓ​​സ്റ്റി​​ൻ ജോ​​സ് മൂ​​ന്നും അ​​മ​​ൽ കു​​ര്യ​​ൻ ജോ​​സ​​ഫ് നാ​​ലും ആ​​രോ​​ണ്‍ എ​​ൽ. ബി​​നു അ​​ഞ്ചും ജി​​ൻ​​സ​​ണ്‍ ആ​​ന്‍റ​​ണി ആ​​റും റാ​​ങ്കു​​ക​​ൾ ക​​ര​​സ്ഥ​​മാ​​ക്കി. ബി​​കോം ഫൈ​​നാ​​ൻ​​സ് ആ​​ൻ​​ഡ് ടാ​​ക്സേ​​ഷ​​നി​​ൽ സ്റ്റീ​​ഫ​​ൻ കെ. ​​ജോ​​സ് ഏ​​ഴാം റാ​​ങ്ക് ക​​ര​​സ്ഥ​​മാ​​ക്കി.

റാ​​ങ്കു​​ക​​ൾ ക​​ര​​സ്ഥ​​മാ​​ക്കി​​യ വിദ്യാർഥികളെ കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ റ​​വ.​​ഡോ. ജോ​​സ​​ഫ് പാ​​റ​​യ്ക്ക​​ൽ അ​​ഭി​​ന​​ന്ദ​​ന​​ങ്ങ​​ൾ അ​​റി​​യി​​ച്ചു.