വീ​ട് ന​വീ​ക​രി​ച്ചു ന​ൽ​കി
Sunday, May 28, 2023 1:43 AM IST
വാ​ഴൂ​ർ: എ​സ്‌​വി​ആ​ർ എ​ൻ​എ​സ്എ​സ് കോ​ള​ജ് നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്‌​കീം യൂ​ണി​റ്റ് സ്‌​നേ​ഹ​വീ​ട് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വാ​ഴൂ​ർ കാ​പ്പു​കാ​ട് നി​ർ​ധ​ന കു​ടും​ബ​ത്തി​ന്‍റെ വീ​ടി​നു സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കു​ക​യും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ത്ത വീ​ട് ന​വീ​ക​രി​ക്കു​ക​യും ചെ​യ്തു.

മ​ഴ​ക്കെ​ടു​തി​യി​ൽ വീ​ടി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ ക​ൽ​ക്കെ​ട്ട് ത​ക​ർ​ന്നു വീ​ട് ഏ​റെ​ക്കാ​ല​മാ​യി അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. സം​ര​ക്ഷ​ണഭി​ത്തി നി​ർ​മാ​ണം എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ഏ​റ്റെ​ടു​ത്ത് പൂ​ർ​ത്തി​യാ​ക്കു​ക​യും എം​ജി സ​ർ​വ​ക​ലാ​ശാ​ല നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്‌​കീ​മി​ന്‍റെ സ്‌​നേ​ഹ​വീ​ട് പ​ദ്ധ​തി​യി​ൽ വീ​ട് ന​വീ​ക​ര​ണം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി.​ റെ​ജി സ​മ​ർ​പ്പ​ണം നി​ർ​വ​ഹി​ച്ചു. വൈ​സ്പ്ര​സി​ഡ​ന്‍റ് സി​ന്ധു ച​ന്ദ്ര​ൻ, ശ്രീ​കാ​ന്ത് പി. ​ത​ങ്ക​ച്ച​ൻ, ഗീ​ത പു​രു​ഷോ​ത്ത​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ.​ ബി. ഗോ​പ​കു​മാ​ർ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ ഡോ. ​മാ​യ ടി. ​നാ​യ​ർ, എ.​ജി. ജ​യ​കു​മാ​ർ, വോ​ള​ന്‍റി​യ​ർ സെ​ക്ര​ട്ട​റി​മാ​രാ​യ ഗോ​പി​ക, ആ​ദി​ത്യ, അ​ർ​ജു​ൻ, അ​ന​ന്ത​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.