മാടപ്പള്ളി: മാടപ്പള്ളി പഞ്ചായത്തില്‍ ജല്‍ജീവന്‍ മിഷന് പദ്ധതിയില്‍നിന്നു കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനു തുക അനുവദിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 40 കോടി രൂപയാണു മാടപ്പള്ളി പഞ്ചായത്തിനായി വകയിരുത്തിയിരുത്തിയിരിക്കുന്നത്. 8,983 പുതിയ കണക്ഷനുകള്‍ നല്‍കും. ഏകദേശം 108 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് പൈപ്പ് സ്ഥാപിക്കുന്നത്.
പുതിയ കണക്ഷനുകള്‍ നല്‍കുന്നത് അടക്കമുള്ള പ്രവൃത്തികള്‍ ഏകദേശം 21 മാസം കൊണ്ട് പൂര്‍ത്തിയാക്കും. പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ജോബ് മൈക്കിള്‍ എംഎല്‍എ നിര്‍വഹിച്ചു.
മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. രാജു, പഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആന്‍സി മാത്യു, ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അലക്സാണ്ടര്‍ പ്രാക്കുഴി, പഞ്ചായത്ത് അംഗങ്ങളായ പി.എ. ജിന്സണ്, പി.എസ്.രതികല, ഫിലോമിന മാത്യു, സുജാത, സന്ധ്യ എസ്. പിള്ള, കെ.കെ. മോഹനന്, ജോര്‍ജുകുട്ടി കൊഴുപ്പക്കളം, വി.വി. വിനയകുമാര്‍, ജിന്സണ് മാത്യു, അന്നമ്മ സാജന്, തങ്കമ്മ ശശിധരമേനോന്‍, പി.എം. നൗഫല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.