സ്നേ​​​ഹ​​​ദീ​​​പം കേ​​​ര​​​ള​​​ത്തി​​​നാ​​​കെ മാ​​​തൃ​​​ക​​​യാ​​​ക്കാ​​​വു​​​ന്ന പ​​​ദ്ധ​​​തി: മോ​​​ന്‍സ് ജോ​​​സ​​​ഫ്
Thursday, March 30, 2023 1:14 AM IST
കി​​​ട​​​ങ്ങൂ​​​ര്‍: ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് മെം​​​ബ​​​ര്‍ ജോ​​​സ്മോ​​​ന്‍ മു​​​ണ്ട​​​യ്ക്ക​​​ല്‍ നേ​​​തൃ​​​ത്വം ന​​​ല്‍കു​​​ന്ന സ്നേ​​​ഹ​​​ദീ​​​പം ഭ​​​വ​​​ന​​​പ​​​ദ്ധ​​​തി കേ​​​ര​​​ള​​​മാ​​​കെ മാ​​​തൃ​​​ക​​​യാ​​​ക്കാ​​​വു​​​ന്ന സാ​​​മൂ​​​ഹ്യ​​​ക്ഷേ​​​മ പ​​​ദ്ധ​​​തി​​​യാ​​​ണെ​​​ന്ന് അ​​​ഡ്വ. മോ​​​ന്‍സ് ജോ​​​സ​​​ഫ് എം​​​എ​​​ല്‍എ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. ഭ​​​വ​​​ന​​​ര​​​ഹി​​​ത​​​രാ​​​യ ദു​​​ര്‍ബ​​​ല​​​വി​​​ഭാ​​​ഗ​​​ത്തി​​​ല്‍പ്പെ​​​ട്ട ആ​​​ളു​​​ക​​​ള്‍ക്ക് ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ള്‍ ഏ​​​റെ പ്ര​​​യോ​​​ജ​​​ന​​​പ്ര​​​ദ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

സ്നേ​​​ഹ​​​ദീ​​​പം പ​​​ദ്ധ​​​തി പ്ര​​​കാ​​​ര​​​മു​​​ള്ള പ​​​തി​​​ന​​​ഞ്ചാം സ്നേ​​​ഹ​​​വീ​​​ടി​​​ന്‍റെ താ​​​ക്കോ​​​ല്‍ദാ​​​നം കി​​​ട​​​ങ്ങൂ​​​ര്‍ സൗ​​​ത്തി​​​ല്‍ നി​​​ര്‍വ​​​ഹി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മോ​​​ന്‍സ് ജോ​​​സ​​​ഫ് എം​​​എ​​​ല്‍എ യോ​​​ഗ​​​ത്തി​​​ല്‍ ഡോ. ​​​എം.​​​കെ. ലൂ​​​ക്കാ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് മെം​​​ബ​​​ര്‍ ജോ​​​സ്മോ​​​ന്‍ മു​​​ണ്ട​​​യ്ക്ക​​​ല്‍, കി​​​ട​​​ങ്ങൂ​​​ര്‍ സ്നേ​​​ഹ​​​ദീ​​​പം പ്ര​​​സി​​​ഡ​​​ന്‍റും ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് മെം​​​ബ​​​റു​​​മാ​​​യ പ്ര​​​ഫ.​​​ഡോ. മേ​​​ഴ്സി ജോ​​​ണ്‍, പ​​​ഞ്ചാ​​​യ​​​ത്ത് സ്റ്റാ​​​ന്‍ഡിം​​​ഗ് ക​​​മ്മ​​​റ്റി ചെ​​​യ​​​ര്‍മാ​​​ന്മാ​​​രാ​​​യ തോ​​​മ​​​സ് മാ​​​ളി​​​യേ​​​ക്ക​​​ല്‍, സ​​​ന​​​ല്‍ കു​​​മാ​​​ര്‍, മു​​​ന്‍ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ലി​​​സി ഏ​​​ബ്രാ​​​ഹം, സ്നേ​​​ഹ​​​ദീ​​​പം സൊ​​​സൈ​​​റ്റി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ഗി​​​രീ​​​ഷ് കു​​​മാ​​​ര്‍ ഇ​​​ല​​​വു​​​ങ്ക​​​ല്‍, എം. ​​​ദി​​​ലീ​​​പ് കു​​​മാ​​​ര്‍, സു​​​നി​​​ല്‍ ഇ​​​ല്ലി​​​മൂ​​​ട്ടി​​​ല്‍, പി.​​​ടി. ജോ​​​സ് പാ​​​രി​​​പ്പ​​​ള്ളി, സു​​​ധാ​​​ക​​​ര​​​ന്‍ നാ​​​യ​​​ര്‍ തെ​​​ങ്ങ​​​നാ​​​ട്ട്, സാ​​​ബു ഒ​​​ഴു​​​ങ്ങാ​​​ലി​​​ല്‍, രാ​​​ജേ​​​ഷ് തി​​​രു​​​മ​​​ല എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു. സ്നേ​​​ഹ​​​ദീ​​​പം പ​​​ദ്ധ​​​തി​​​യി​​​ല്‍ കി​​​ട​​​ങ്ങൂ​​​ര്‍ പ​​​ഞ്ചാ​​​യ​​​ത്തി​​​ല്‍ നി​​​ര്‍മി​​​ച്ച ര​​​ണ്ടാം സ്നേ​​​ഹ​​​വീ​​​ടാ​​​ണി​​​ത്.