സ​ത്യ​ഗ്ര​ഹ സ്മാ​ര​ക ശ​താ​ബ്ദി ആഘോഷം! സ്മ​ര​ണകളിൽ നിറഞ്ഞ് വൈക്കം
Thursday, March 30, 2023 12:11 AM IST
കോ​ട്ട​​യം: സ​​ത്യ​​ഗ്ര​​ഹ സ്മാ​​ര​​ക ശ​​താ​​ബ്ദി സ്മ​​ര​​ണ​​യി​​ല്‍ നി​​റ​​ഞ്ഞി​​രി​​ക്കു​​ക​​യാ​​ണ് വൈ​​ക്കം. കെ​​പി​​സി​​സി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ആ​​ഘോ​​ഷ​​ങ്ങ​​ള്‍​ക്ക് ഇ​​ന്നു തു​​ട​​ക്ക​​മാ​​കും.​

ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​നു പൊ​​തു​​സ​​മ്മേ​​ള​​നം ആ​​രം​​ഭി​​ക്കും. കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് കെ.​ ​സു​​ധാ​​ക​​ര​​ന്‍ എം​​പി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. എ​​ഐ​​സി​​സി സം​​ഘ​​ട​​നാ ചു​​മ​​ത​​ല​യു​ള്ള ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി കെ.​​സി.​​വേ​​ണു​​ഗോ​​പാ​​ല്‍ എം​​പി മു​​ഖ്യാ​​തി​​ഥി​​യാ​​യി​രി​ക്കും. ​

പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി.​ സ​​തീ​​ശ​​ന്‍, എ​​ഐ​​സി​​സി ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി താ​​രീ​​ഖ് അ​​ന്‍​വ​​ര്‍, എ​​ഐ​​സി​​സി സെ​​ക്ര​​ട്ട​​റി വി​​ശ്വ​​നാ​​ഥ പെ​​രു​​മാ​​ള്‍ ഇ.​​വി.​​കെ.​​എ​​സ്.​ ഇ​​ള​​ങ്കോ​​വ​​ന്‍, ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല, എം.​​എം.​ ഹ​​സ​​ന്‍, തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍, കെ.​​സി. ജോ​​സ​​ഫ് തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ക്കും. സ​​ത്യ​​ഗ്ര​​ഹ ശ​​താ​​ബ്ദി ആ​​ഘോ​​ഷ​​ത്തി​​നാ​​യി 15,000 ത്തോ​​ളം പേ​​ര്‍​ക്കി​​രി​​ക്കാ​​വു​​ന്ന പ​​ന്ത​​ലാ​​ണ് പൂ​​ര്‍​ത്തി​​യാ​​യി​​രി​​ക്കു​​ന്ന​​ത്. യ​​ന്ത്ര​​ങ്ങ​​ളു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ നി​​ര​​വ​​ധി തൊ​​ഴി​​ലാ​​ളി​​ക​​ള്‍ ചേ​​ര്‍​ന്നു രാ​​പ​​ക​​ല്‍ അ​​ധ്വാ​​നി​​ച്ചാ​​ണ് പ​​ന്ത​​ലൊ​​രു​​ക്കി​​യ​​ത്.

പ​​ന്ത​​ലി​​ല്‍ വെ​​ളി​​ച്ചം വി​​ത​​റാ​​നു​​ള്ള ലൈ​​റ്റു​​ക​​ളും ചൂ​​ടി​ന്‍റെ കാ​​ഠി​​ന്യം കു​​റ​​ക്കാ​​നാ​​യി ഫാ​​നു​​ക​​ളും സ്ഥാ​​പി​​ച്ചി​​ട്ടു​​ണ്ട്. പ​​തി​​നാ​​യി​​ര​​ക്ക​​ണ​​ക്കി​​ന് ആ​​ളു​​ക​​ള്‍ എ​​ത്തു​​ന്ന​​ത് ക​​ണ​​ക്കി​​ലെ​​ടു​​ത്ത് കു​​ടി​​വെ​​ള്ളം, പ്രാ​​ഥ​​മി​​കാ​​വ​​ശ്യ​​ങ്ങ​​ള്‍ നി​​ര്‍​വ​​ഹി​​ക്കാ​​നു​​ള്ള സൗ​​ക​​ര്യ​​ങ്ങ​​ള്‍ തു​​ട​​ങ്ങി​​യ​​വ​​യും സ​​ജ്ജീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്.

കെ​​പി​​സി​​സി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന സ​​ത്യ​​ഗ്ര​​ഹ സ​​മ​​ര ശ​​താ​​ബ്ദി ആ​​ഘോ​​ഷ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യാ​​ന്‍ കോ​​ണ്‍​ഗ്ര​​സ് അ​​ഖി​​ലേ​​ന്ത്യ അ​​ധ്യ​​ക്ഷ​​ന്‍ മ​​ല്ലി​​കാ​​ര്‍​ജ്ജു​​ന ഖാ​​ര്‍​ഗെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് വൈ​​ക്ക​​ത്തെ​​ത്തും. ഹെ​​ലി​​കോ​​പ്ട​​ര്‍ മാ​​ര്‍​ഗം വൈ​​ക്ക​​ത്ത് എ​​ത്തു​​ന്ന കാ​​ര്യ​​മാ​​ണ് നേ​​തൃ​​ത്വം പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത്. വൈ​​ക്കം ആ​​ശ്ര​​മം സ്‌​​കൂ​​ള്‍, ഗ​​വ. ബോ​​യ്‌​​സ് സ്‌​​കൂ​​ള്‍ ഗ്രൗ​​ണ്ടു​​ക​​ളി​​ല്‍ ഹെ​​ലി​​കോ​​പ്ട​​ര്‍ ഇ​​റ​​ക്കാ​​നാ​​കും. കാ​​ലാ​​വ​​സ്ഥ പ്ര​​തി​​കൂ​​ല​​മാ​​യി​​ല്ലെ​​ങ്കി​​ല്‍ ഹെ​​ലി​​കോ​​പ്ട​​ര്‍​മാ​​ര്‍​ഗം എ​​ത്തും.

കെ​​പി​​സി​​സി വ​​ര്‍​ക്കിം​​ഗ് പ്ര​​സി​​ഡ​ന്‍റ് കൊ​​ടി​​ക്കു​​ന്നി​​ല്‍ സു​​രേ​​ഷ് എം​​പി ന​​യി​​ക്കു​​ന്ന കേ​​ര​​ള ന​​വോ​​ഥാ​​ന സ്മൃ​​തി​​ജാ​​ഥ, കെ​​പി​​സി​​സി വ​​ര്‍​ക്കിം​​ഗ് പ്ര​​സി​​ഡ​​ന്‍റ് ടി.​​സി​​ദ്ധി​​ഖ് ന​​യി​​ക്കു​​ന്ന മ​​ല​​ബാ​​ര്‍ ന​​വോ​​ത്ഥാ​​ന​ നാ​​യ​​ക ഛായാ​​ചി​​ത്ര ജാ​​ഥ, എം.​എം. ഹ​​സ​​ന്‍ ന​​യി​​ക്കു​​ന്ന മ​​ഹാ​​ത്മ​​ജി ഛായാ​​ചി​​ത്ര ജാ​​ഥ, ഇ​​വി​​കെ​​എ​​സ്. ഇ​​ള​​ങ്കോ​​വ​​ന്‍ എം​​എ​​ല്‍​എ ന​​യി​​ക്കു​​ന്ന വൈ​​ക്കം വീ​​ര​​ര്‍ ഛായാ​​ചി​​ത്ര ജാ​​ഥ, ആ​​ന്‍റോ ആ​​ന്‍റ​​ണി ന​​യി​​ക്കു​​ന്ന വൈ​​ക്കം സ​​ത്യ​​ഗ്ര​​ഹ ര​​ക്ത​​സാ​​ക്ഷി സ്മൃ​​തി​​ചി​​ത്ര ജാ​​ഥ എ​​ന്നി​​വ ഇ​​ന്ന​​ലെ വൈ​​ക്കു​​ന്നേ​​രം വൈ​​ക്ക​​ത്ത് എ​​ത്തി​​ച്ചേ​​ർ​​ന്നു.

അ​​ടൂ​​ര്‍ പ്ര​​കാ​​ശ് എം​​പി ന​​യി​​ക്കു​​ന്ന അ​​യി​​ത്തോ​​ച്ചാ​​ട​​ന ജ്വാ​​ലാ​​പ്ര​​യാ​​ണം ഇ​​ന്നു സ​​മ്മേ​​ള​​ന ന​​ഗ​​രി​​യാ​​യ ടി.​​കെ.​ മാ​​ധ​​വ​​ന്‍ ന​​ഗ​​റി​​ല്‍ ജ്വാ​​ല തെ​​ളി​​​ക്കും. ഇ​​തോ​​ടെ ആ​​ഘോ​​ഷ പ​​രി​​പാ​​ടി​​ക​​ള്‍​ക്കു തു​​ട​​ക്ക​​മാ​​കും.