ക​ട​നാ​ട് കൈ​ത​യ്ക്ക​ല്‍ പൂ​ത​ക്കു​ഴി കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കു സം​സ്ഥാ​ന പു​ര​സ്‌​കാ​രം
Sunday, March 26, 2023 10:04 PM IST
ക​ട​നാ​ട്: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഏ​റ്റ​വും മി​ക​ച്ച ര​ണ്ടാ​മ​ത്തെ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കു​ള്ള പു​ര​സ്‌​കാ​രം ക​ട​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ കൈ​ത​യ്ക്ക​ല്‍ പൂ​ത​ക്കു​ഴി കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കു ല​ഭി​ച്ചു. തൃ​ശൂ​ര്‍ സാ​ഹി​ത്യ അ​ക്കാ​ഡ​മി​യി​ല്‍ ന​ട​ന്ന സാ​മൂ​ഹ്യ കു​ടി​വെ​ള്ള സ​മി​തി​ക​ളു​ടെ സം​സ്ഥാ​ന​ത​ല സം​ഗ​മ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ രാ​ജു, ജ​യ്‌​സി സ​ണ്ണി, ജ​യ്‌​സ​ണ്‍ പു​ത്ത​ന്‍​ക​ണ്ടം, ജോ​ണി അ​ഴ​ക​ന്‍​പ​റ​മ്പി​ല്‍, ടോ​മി അ​രീ​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു​വി​ല്‍​നി​ന്ന് അ​വാ​ര്‍​ഡ് ഏ​റ്റു​വാ​ങ്ങി.

പ​ഞ്ചാ​യ​ത്തി​ലെ ആ​റു വാ​ര്‍​ഡു​ക​ളി​ലാ​യി 800ഓ​ളം കു​ടും​ബ​ങ്ങ​ള്‍​ക്ക് 24 മ​ണി​ക്കൂ​റും കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. 2019ല്‍ ​ആ​രം​ഭി​ച്ച ജ​ല​നി​ധി സു​സ്ഥി​ര പ​ദ്ധ​തി​യി​ല്‍​പ്പെ​ടു​ത്തി പ​ഞ്ചാ​യ​ത്തി​ലെ 23 കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍​ക്കാ​യി ഇ​ന്നേ​വ​രെ 3.5 കോ​ടി​യോ​ളം രൂ​പ മു​ട​ക്കി​യെ​ങ്കി​ല്‍ 65 ല​ക്ഷം രൂ​പ​യാ​ണ് ഈ ​കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് ചെ​ല​വ​ഴി​ച്ച​ത്. ക​ട​നാ​ട് പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റ് ജ​യ്സ​ണ്‍ പു​ത്ത​ന്‍​ക​ണ്ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മു​ന്‍ ഭ​ര​ണ​സ​മി​തി​യും ഉ​ഷ രാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​യു​ടെ​യും ക​മ്മി​റ്റി​യം​ഗ​ങ്ങ​ളു​ടെ​യും നി​ര്‍​ലോ​ഭ​മാ​യ സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ള്‍ കൊ​ണ്ടാ​ണ് ഇ​ത്ത​ര​മൊ​രു പ്ര​വ​ര്‍​ത്ത​നം കാ​ഴ്ച​വ​യ്ക്കാ​ന്‍ സാ​ധി​ച്ച​തെ​ന്നു സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​ണി അ​ഴ​ക​ന്‍​പ​റ​മ്പി​ല്‍, സെ​ക്ര​ട്ട​റി ടോ​മി അ​രീ​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.