റേ​ഡി​യോസ്റ്റേ​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, March 25, 2023 12:29 AM IST
വ​ട​ക്കേ​ക്ക​ര: വൈ​എ​സ്‌​സി വാ​യ​ന​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​രം​ഭി​ച്ച റേ​ഡി​യോ മീ​ഡി​യാ വി​ല്ലേ​ജ് സ​ബ് സ്റ്റേ​ഷ​ന്‍റെ ഉ​ദ്‌​ഘാ​ട​നം ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ നി​ര്‍വ​ഹി​ച്ചു.
വ​ട​ക്കേ​ക്ക​ര പ്ര​ദേ​ശ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി നാ​ലു കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി എം​എ​ല്‍എ പ​റ​ഞ്ഞു. ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ന്‍റെ കാ​ര്യ​ങ്ങ​ള്‍ക്കാ​യി​രി​ക്കും തു​ക വി​നി​യോ​ഗി​ക്കു​ന്ന​ത്.
മീ​ഡി​യാ വി​ല്ലേ​ജ് ഡ​യ​റ​ക്ട​ര്‍ സ​മ്മേ​ള​ന​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സീ​നി​യ​ര്‍ റേ​ഡി​യോ ശ്രോ​താ​വാ​യ റെ​യി​ല്‍വേ വ​ര്‍ഗീ​സി​നെ യോ​ഗ​ത്തി​ല്‍ ആ​ദ​രി​ച്ചു. മാ​ട​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ വ​ര്‍ഗീ​സ് ആ​ന്‍റ​ണി, വാ​ര്‍ഡ് മെം​ബ​ര്‍ ത​ങ്ക​മ​ണി ടീ​ച്ച​ര്‍, സ​ന​ല്‍ കു​മാ​ര്‍, ഗോ​പ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.