ഇ​ട​തു​സ​ര്‍​ക്കാ​ര്‍ ജ​ന​ജീ​വി​തം ദു​രി​ത​ത്തി​ലാ​ക്കി: ര​മേ​ശ് ചെ​ന്നി​ത്ത​ല
Monday, February 6, 2023 10:39 PM IST
പാ​ലാ: ഇ​ട​തുഭ​ര​ണം ജ​ന​ജീ​വി​തം ദു​രി​ത​ത്തി​ലാ​ക്കി മാ​റ്റി​യെ​ന്ന് മു​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ‌​എ. ഡി​സി​സി വൈസ് പ്ര​സി​ഡ​ന്‍റ് ബി​ജു പു​ന്ന​ത്താ​നം ന​യി​ച്ച പൗ​ര​വി​ചാ​ര​ണ​യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അദ്ദേ​ഹം. തു​ഗ്ല​ക് മോ​ഡ​ല്‍ ഭ​ര​ണ​പ​രി​ഷ്‌​കാ​രം ന​ട​പ്പി​ലാ​ക്കു​ന്ന പി​ണ​റാ​യി​സ​ർ​ക്കാ​ർ കേ​ര​ളീ​യ​രു​ടെ ജീ​വി​ത​ത്തി​ലും ക​രി​പു​ര​ട്ടു​ക​യാ​ണെ​ന്നു ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.
സ​മ്മേ​ള​ന​ത്തി​ല്‍ ജോ​സ​ഫ് വാ​ഴ​ക്ക​ന്‍, ടോ​മി ക​ല്ലാ​നി, ഫി​ലി​പ്പ് ജോ​സ​ഫ്, തോ​മ​സ് ക​ല്ലാ​ട​ന്‍, ജോ​യി സ്‌​ക​റി​യ, സി.​ടി. രാ​ജ​ന്‍, കുര്യന്‍ ക​ട്ട​ക്ക​യം, ആ​ര്‍. സ​ജീ​വ്, ചാ​ക്കോ തോ​മ​സ്, ആ​ര്‍. പ്രേം​ജി, ജേ​ക്ക​ബ് അ​ല്‍​ഫോ​ന്‍​സാ​ദാ​സ്, ലാ​ലി സ​ണ്ണി, അ​പ്പ​ച്ച​ന്‍ മൈ​ല​ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.