മ​രി​യ​ന്‍ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Monday, February 6, 2023 10:39 PM IST
പാ​ലാ: മ​രി​യ​ന്‍ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ന്‍റെ സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. സി​നി​മാ​താ​രം മി​യാ ജോ​ര്‍​ജ് ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​മാ​ത്യു തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ പാ​ലാ ഡി​വൈ​എ​സ്പി എ.​ജെ. തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും പാലാ ബ്ല​ഡ് ഫോ​റം ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഷി​ബു തെ​ക്കേ​മ​റ്റം ര​ക്ത​ദാ​ന സ​ന്ദേ​ശ​വും ന​ട​ത്തി.
ബ്രി​ല്യ​ന്‍റ് സ്റ്റ​ഡി സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ ജോ​ര്‍​ജ് തോ​മ​സ്, ജി​ല്ലാ ആരോ​ഗ്യ മാ​സ് മീ​ഡി​യാ ഓ​ഫീ​സ​ര്‍ ഡോ​മി ജോ​ണ്‍, കി​സ്‌​കോ ബാ​ങ്ക് പ്രസി​ഡ​ന്‍റ് എം.​എ​സ്. ശ​ശി​ധ​ര​ന്‍ നാ​യ​ര്‍, റ​വ. ഡോ. ​ജോ​ര്‍​ജ് ഞാ​റ​ക്കു​ന്നേ​ല്‍, ഡോ. ​സി​റി​യ​ക് തോ​മ​സ്, ഡോ. ​റ്റെ​സി കു​ര്യ​ന്‍, ഡോ. ​പ്രദീ​പ് മാ​ത്യു, ആ​ശു​പ​ത്രി അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ സി​സ്റ്റ​ര്‍ ഷേ​ര്‍​ളി ജോ​സ് എ​ഫ്സി​സി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ആ​ശു​പ​ത്രി അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ സി​സ്റ്റ​ര്‍ ഷേ​ര്‍​ളി ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഡോ​ക്ട​ര്‍​മാ​രും സി​സ്റ്റ​ര്‍​മാ​രും ന​ഴ്‌​സു​മാ​രും ഉ​ള്‍​പ്പ​ടെ 50 പേ​ര്‍ ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്ത് ര​ക്തം ദാ​നം ചെ​യ്തു.
ആ​ശു​പ​ത്രി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള കി​സ്‌​കോ ബാ​ങ്കി​ന്‍റെ​യും റോ​ട്ട​റി ക്ല​ബ്ബി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ആ​രം​ഭി​ച്ച കി​സ്‌​കോ-​മ​രി​യ​ന്‍ ബ്ല​ഡ് ബാ​ങ്കാ​ണ് ക്യാ​മ്പ് ന​യി​ച്ച​ത്.