ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കു​റി​ച്ചി ഡി​വി​ഷ​നി​ൽ വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്ക് 1.47 കോ​ടി​യു​ടെ അം​ഗീ​കാ​രം
Sunday, February 5, 2023 11:45 PM IST
ചി​​ങ്ങ​​വ​​നം: ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് കു​​റി​​ച്ചി ഡി​​വി​​ഷ​​നി​​ൽ വി​​വി​​ധ പ​​ദ്ധ​​തി​​ക​​ൾ​​ക്ക് 1.47 കോ​​ടി​​യു​​ടെ അം​​ഗീ​​കാ​​രം. ആ​​രോ​​ഗ്യം, വി​​ദ്യാ​​ഭ്യാ​​സം, വെ​​ളി​​ച്ചം, റോ​​ഡ്, സാം​​സ്കാ​​രി​​ക മേ​​ഖ​​ല​​ക​​ളി​​ലാ​​ണ് ഫ​​ണ്ടു​​ക​​ൾ വി​​നി​​യോ​​ഗി​​ക്കു​​ന്ന​​തെ​​ന്ന് ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം പി.​​കെ. വൈ​​ശാ​​ഖ് അ​​റി​​യി​​ച്ചു.
കു​​റി​​ച്ചി ഗ​​വ. ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ ന​​വീ​​ക​​ര​​ണ​​ത്തി​​ന് 20 ല​​ക്ഷം, ചി​​ങ്ങ​​വ​​നം എ​​ൻ​​എ​​സ്എ​​സ് ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ ആ​​ധു​​നി​​ക ടേ​​ായ്​​ല​​റ്റ് ബ്ലോ​​ക്കി​​ന് 10 ല​​ക്ഷം രൂ​​പ അ​​നു​​വ​​ദി​​ച്ചു.
പ​​ന​​ച്ചി​​ക്കാ​​ട് മ​​ല​​മേ​​ൽ​​ക്കാ​​വ്-​​പു​​ളി​​മൂ​​ട്-​​ക​​ല്ലു​​ങ്ക​​ൽ ക​​ട​​വ് റോ​​ഡി​​ന് 15 ല​​ക്ഷം, കു​​റി​​ച്ചി ചി​​റ​​വു​​മു​​ട്ടം-​​മ​​ല​​കു​​ന്നം റോ​​ഡി​​ന് 20 ല​​ക്ഷം രൂ​​പ​​യും നീ​​ക്കി​​വ​​ച്ചു.
പ​​ന​​ച്ചി​​ക്കാ​​ട് കു​​ടും​​ബാ​​രോ​​ഗ്യ കേ​​ന്ദ്ര​​ത്തി​​ൽ ജ​​ന​​റേ​​റ്റ​​ർ വാ​​ങ്ങു​​ന്ന​​തി​​ന് ഏ​​ഴ് ല​​ക്ഷം, കു​​റി​​ച്ചി ഹോ​​മി​​യോ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ഫി​​സി​​യോ തെ​​റാ​​പ്പി യൂ​​ണി​​റ്റ് സ്ഥാ​​പി​​ക്കാ​​ൻ അ​​ഞ്ച് ല​​ക്ഷ​​വും അ​​നു​​വ​​ദി​​ച്ചു.
കേ​​ള​​ൻ​​ക​​വ​​ല, സ്വാ​​മി​​ക​​വ​​ല, ചി​​റ​​വു​​മു​​ട്ടം, കു​​ഴി​​മ​​റ്റം, മാ​​ളി​​ക​​ക്ക​​ട​​വ്, ഓ​​ട്ട​​കാ​​ഞ്ഞി​​രം, ചോ​​ഴി​​യ​​ക്കാ​​ട്, ക​​ണി​​യാ​​മ​​ല, സാ​​യി​​പ്പു​​ക​​വ​​ല, പ​​ടി​​യി​​ക്ക​​ട​​വ്, പൂ​​വ​​ൻ തു​​രു​​ത്ത് പ്ലാ​​മൂ​​ട്, ക​​ടു​​വാ​​ക്കു​​ളം, പാ​​റ​​യ്ക്ക​​ൽ​​ക്ക​​ട​​വ്, ക​​ണ്ണം​​കു​​ളം തു​​ട​​ങ്ങി​​യ സ്ഥ​​ല​​ങ്ങ​​ളി​​ൽ മി​​നി മാ​​സ്റ്റ് ലൈ​​റ്റു​​ക​​ൾ സ്ഥാ​​പി​​ക്കാ​​ൻ 22 ല​​ക്ഷം രൂ​​പ​​യും എ​​സ്‌​​സി കോ​​ള​​നി​​ക​​ളി​​ൽ വ​​ഴി​​വി​​ള​​ക്കു​​ക​​ൾ സ്ഥാ​​പി​​ക്കു​​ന്ന​​തി​​ന് 30 ല​​ക്ഷം രൂ​​പ​​യും അ​​നു​​വ​​ദി​​ച്ചു.
പു​​ന്ന​​യ്ക്ക​​ൽ പ​​ബ്ലി​​ക് ലൈ​​ബ്ര​​റി​​ക്കു പു​​തി​​യ കെ​​ട്ടി​​ടം നി​​ർ​​മി​​ക്കാ​​ൻ 18 ല​​ക്ഷം രൂ​​പ​​യും അ​​നു​​വ​​ദി​​ച്ചു. 1.47 കോ​​ടി​​യു​​ടെ ടെ​​ൻ​​ഡ​​ർ ന​​ട​​പ​​ടി​​ക​​ൾ​​ക്ക് അം​​ഗീ​​കാ​​രം നേ​​ടി​​യ പ്രൊ​​ജ​​ക്ടു​​ക​​ൾ മാ​​ർ​​ച്ചി​​നു മു​​ൻ​​പ് പൂ​​ർ​​ത്തി​​യാ​​ക്കും.
നി​​ല​​വി​​ൽ അം​​ഗീ​​കാ​​രം ല​​ഭി​​ച്ച് പ​​ണി​​ക​​ൾ ന​​ട​​ക്കു​​ന്ന ദി​​വാ​​ൻ ക​​വ​​ല-​​കാ​​ലാ​​യി​​ക്ക​​വ​​ല റോ​​ഡ്, മ​​ല​​വേ​​ട​​ർ കോ​​ള​​നി കു​​ടി​​വെ​​ള്ള പ​​ദ്ധ​​തി, എ​​വി​​എ​​ച്ച്എ​​സ്എ​​സ് സ്കൂ​​ൾ മ​​ഴ​​വെ​​ള്ള സം​​ഭ​​ര​​ണി, ഇ​​ത്തി​​ത്താ​​നം ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ ഷീ ​​ടോ​യ്​​ല​​റ്റ് തു​​ട​​ങ്ങി​​യ നി​​ർ​​മാ​​ണ​​ങ്ങ​​ളും മാ​​ർ​​ച്ചി​​നു മു​​ൻ​​പ് പൂ​​ർ​​ത്തീ​​ക​​രി​​ക്കു​​മെ​​ന്ന് ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് അം​​ഗം പി.​​കെ. വൈ​​ശാ​​ഖ് പ​​റ​​ഞ്ഞു.