ജ​യ്ഹി​ന്ദ് ലൈ​ബ്ര​റി​ക്ക് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഉ​പ​ക​ര​ണ​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു
Sunday, February 5, 2023 9:37 PM IST
ഉ​ഴ​വൂ​ര്‍: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി വി​ഹി​ത​ത്തി​ല്‍​നി​ന്ന് ഉ​ഴ​വൂ​ര്‍ ജ​യ്ഹി​ന്ദ് പ​ബ്ലി​ക് ലൈ​ബ്ര​റി​ക്ക് അ​നു​വ​ദി​ച്ച ഉ​പ​ക​ര​ണ​ങ്ങ​ള്‍ കൈ​മാ​റി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​സി​ന്ധു​മോ​ള്‍ ജേ​ക്ക​ബ്, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പി.​എ​ന്‍. രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​നു​വ​ദി​ച്ച നാ​ലു ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ലൈ​ബ്ര​റി​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങി​യ​ത്.
ലാ​പ്ടോ​പ്, പ്രി​ന്‍റ​ര്‍, പ്രൊ​ജ​ക്‌​ട​ര്‍, സ്‌​ക്രീ​ന്‍, നി​ല​വി​ള​ക്ക്, പ്ര​സം​ഗ​പീ​ഠം, ക​സേ​ര, ഡെ​സ്‌​ക്, കൊ​ടി​മ​രം, പു​സ്ത​ക റാ​യ്ക്കു​ക​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് വാ​ങ്ങി ന​ല്‍​കി​യ​ത്.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ പു​ളി​ക്കീ​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ കൈ​മാ​റി. വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​സി​ന്ധു​മോ​ള്‍ ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​എം. മാ​ത്യു, പി.​എ​ന്‍. രാ​മ​ച​ന്ദ്ര​ന്‍, ലൈ​ബ്ര​റ​റി സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം സി​റി​യ​ക്, വി.​സി. സി​റി​യ​ക് ക​ല്ല​ട​യി​ല്‍, കെ.​ജി. അ​നി​ല്‍​കു​മാ​ര്‍, കെ.​ജി. സ​ന്തോ​ഷ് കു​മാ​ര്‍, സ​ണ്ണി കു​ന്നും​പു​റം, കെ.​സി. അ​ല​ക്‌​സാ​ണ്ട​ര്‍, കെ.​സി. ജോ​ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.