തൊ​​ഴി​​ലു​​റ​​പ്പ് പ​​ദ്ധ​​തി​​യെ ത​​ക​​ര്‍​ക്കാ​​നു​​ള്ള നീ​​ക്കം ഉ​​പേ​​ക്ഷി​​ക്ക​​ണം: കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എം
Saturday, February 4, 2023 11:26 PM IST
കോ​​ട്ട​​യം: മ​​ഹാ​​ത്മാ​​ഗാ​​ന്ധി ദേ​​ശീ​​യ തൊ​​ഴി​​ലു​​റ​​പ്പ് പ​​ദ്ധ​​തി​​യെ ദു​​ര്‍​ബ​​ല​​പ്പെ​​ടു​​ത്തി ഇ​​ല്ലാ​​താ​​ക്കാ​​നു​​ള്ള കേ​​ന്ദ്ര​​നീ​​ക്കം ക​​ടു​​ത്ത ജ​​ന​​വ​​ഞ്ച​​ന​​യാ​​ണെ​​ന്ന് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എം ജി​​ല്ലാ ക​​മ്മി​​റ്റി ആ​​രോ​​പി​​ച്ചു. ഗ്രാ​​മീ​​ണ​​മേ​​ഖ​​ല​​യി​​ലെ 16 കോ​​ടി​​യോ​​ളം വ​​രു​​ന്ന രാ​​ജ്യ​​ത്തെ ദു​​ര്‍​ബ​​ല ജ​​ന​​വി​​ഭാ​​ഗ​​ങ്ങ​​ള്‍​ക്ക് പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ന്ന പ​​ദ്ധ​​തി​​യാ​​ണി​​ത്. 100 ക​​ല​​ണ്ട​​ര്‍ ദി​​വ​​സ​​ങ്ങ​​ള്‍ പാ​​വ​​പ്പെ​​ട്ട​​വ​​ര്‍​ക്ക് തൊ​​ഴി​​ല്‍ ന​​ല്‍​ക​​ണ​​മെ​​ങ്കി​​ല്‍ 2.72 ല​​ക്ഷം കോ​​ടി രൂ​​പ​​യെ​​ങ്കി​​ലും ആ​​വ​​ശ്യ​​മാ​​ണ്. എ​​ന്നാ​​ല്‍ കേ​​വ​​ലം 60,000 കോ​​ടി രൂ​​പ മാ​​ത്ര​​മാ​​ണ് അ​​ടു​​ത്ത സാ​​മ്പ​​ത്തി​​ക വ​​ര്‍​ഷം തൊ​​ഴി​​ലു​​റ​​പ്പ് പ​​ദ്ധ​​തി​​ക്കാ​​യി കേ​​ന്ദ്ര​​സ​​ര്‍​ക്കാ​​ര്‍ വ​​ക​​യി​​രു​​ത്തി​​യി​​ട്ടു​​ള്ള​​തെ​​ന്ന് ജി​​ല്ലാ ക​​മ്മി​​റ്റി ചൂ​​ണ്ടി​​ക്കാ​​ട്ടി.
ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് പ്ര​​ഫ. ലോ​​പ്പ​​സ് മാ​​ത്യു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഔ​​സേ​​പ്പ​​ച്ച​​ന്‍ വാ​​ളി​​പ്ലാ​​ക്ക​​ല്‍, ജോ​​സ​​ഫ് ചാ​​മ​​ക്കാ​​ല, ബി​​ജു ച​​ക്കാ​​ല​​ക്ക​​ല്‍, ജോ​​സ് ഇ​​ട​​വ​​ഴി​​ക്ക​​ല്‍, ജോ​​ജി കു​​റ​​ത്തി​​യാ​​ട​​ന്‍, രാ​​ജു ആ​​ല​​പ്പാ​​ട്ട്, സാ​​ജ​​ന്‍ കു​​ന്ന​​ത്ത്, ബാ​​ബു കു​​രി​​ശും​​മൂ​​ട്ടി​​ല്‍, ഫ്രാ​​ന്‍​സി​​സ് പാ​​ണ്ടി​​ശേ​​രി, ബി​​നോ ജോ​​ണ്‍ ചാ​​ല​​ക്കു​​ഴി, മാ​​ത്തു​​ക്കു​​ട്ടി ക​​ഴി​​ഞ്ഞാ​​ലി​​ല്‍, ബെ​​ന്നി തെ​​രു​​വ​​ത്ത് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.