കൊ​ല​പാ​ത​കശ്ര​മ ​കേ​സി​ലെ സാ​ക്ഷി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍: ഒ​രു പ്ര​തികൂ​ടി അ​റ​സ്റ്റി​ല്‍
Friday, February 3, 2023 11:46 PM IST
ചി​ങ്ങ​വ​നം: കൊ​ല​പാ​ത​ക​ശ്ര​മ കേ​സി​ലെ സാ​ക്ഷി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ര്‍ദ്ദി​ച്ച കേ​സി​ല്‍ ഒ​രാ​ള്‍ കൂ​ടി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. നാ​ട്ട​കം ചെ​ട്ടി​ക്കു​ന്ന് ഭാ​ഗ​ത്ത് ത​ട​ത്തി​ല്‍ പ​റ​മ്പി​ല്‍ അ​ര്‍ജു​ന്‍ പ്ര​സ​ന്ന​ന്‍ (24)നെ​യാ​ണ് ചി​ങ്ങ​വ​നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍ന്ന് ഡി​സം​ബ​ര്‍ എ​ട്ടി​ന് തോ​മ​സ് സെ​ബാ​സ്റ്റ്യ​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ മു​ഖ്യ​സാ​ക്ഷി​യാ​യ നി​ബു തോ​മ​സി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ര്‍ദ്ദി​ക്കു​ക​യാ​യി​രു​ന്നു.
പ​രാ​തി​യി​ല്‍ ചി​ങ്ങ​വ​നം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു മ​റ്റു പ്ര​തി​ക​ളാ​യ അ​ന​ന്തു പ്ര​സ​ന്ന​ന്‍, റ​നീ​ഷ് എ​ന്നി​വ​രെ നേ​ര​ത്തേ പി​ടി​കൂ​ടി​യി​രു​ന്നു. തു​ട​ര്‍ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ളും പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​കു​ന്ന​ത്.
എ​സ്എ​ച്ച് ടി.​ആ​ര്‍. ജി​ജു, എ​സ്‌​ഐ അ​നീ​ഷ് കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.