കെ.​എം. മാ​ണി അ​നു​സ്മ​ര​ണം
Wednesday, February 1, 2023 10:09 PM IST
പൊ​ൻ​കു​ന്നം: അ​ശ​ര​ണ​രോ​ട് കാ​രു​ണ്യം കാ​ട്ടു​ക​യും അ​വ​രു​ടെ ഉ​ന്ന​മ​ന​ത്തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്ത നേ​താ​വാ​യി​രു​ന്നു കെ.​എം. മാ​ണി​യെ​ന്ന് ഓ​ർ​ഫ​നേ​ജ് ക​ൺ​ട്രോ​ൾ ബോ​ർ​ഡ് മു​ൻ ചെ​യ​ർ​മാ​ൻ ഫാ. ​റോ​യി വ​ട​ക്കേ​ൽ. കെ.​എം. മാ​ണി​യു​ടെ 90-ാം ജ​ന്മ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ചി​റ​ക്ക​ട​വി​ലെ കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​പ്ര​വ​ർ​ത്ത​ക​ർ ചെ​ങ്ക​ൽ ഏ​ഞ്ച​ൽ​സ് വി​ല്ലേ​ജി​ൽ ന​ട​ത്തി​യ അ​നു​സ്മ​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ജി ന​ല്ലേ​പ്പ​റ​മ്പി​ൽ, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ഷാ​ജി പാ​മ്പൂ​രി, സു​മേ​ഷ് ആ​ൻ​ഡ്രൂ​സ്, കെ.​എ. എ​ബ്ര​ഹാം, രാ​ഹു​ൽ ബി. ​പി​ള്ള, ഫി​നോ പു​തു​പ്പ​റ​മ്പി​ൽ, മാ​ത്തു​ക്കു​ട്ടി തൊ​മ്മി​ത്താ​ഴെ, റി​ച്ചു സു​രേ​ഷ്, ജോ​ബി ആ​യി​ലൂ​പ​റ​മ്പി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ഏ​യ്ഞ്ച​ൽ​സ് വി​ല്ലേ​ജി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും അ​ത്താ​ഴ​വി​രു​ന്ന് ന​ൽ​കി.