കുടും​ബബ​ന്ധ​ങ്ങ​ളി​ല്‍ കെ​ട്ടു​റ​പ്പ് ന​ഷ്ട​മാ​കു​ന്നു: ഡോ.​യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റമോ​സ്
Friday, January 27, 2023 11:54 PM IST
ച​​ങ്ങ​​നാ​​ശേ​​രി: കെ​​ട്ടു​​റ​​പ്പു​​ള്ള കു​​ടും​​ബ സം​​വി​​ധാ​​നം മ​​ല​​യാ​​ളി​​യു​​ടെ പൈ​​തൃ​​ക​​മാ​​യി​​രു​​ന്നു​​വെ​​ന്നും ഇ​​ന്ന​​ത് ന​​ഷ്ട​​പ്പെ​​ടു​​ക​​യാ​​ണെ​​ന്നും ഡോ. ​​യൂ​​ഹാ​​നോ​​ന്‍ മാ​​ര്‍ ക്രി​​സോ​​സ്റ്റൊ​​മോ​​സ്. എ​​സ്ബി കോ​​ള​​ജി​​ന്‍റെ നൂ​​റാം വാ​​ര്‍​ഷി​​കാ​​ഘോ​​ഷ​​ങ്ങ​​ളോ​​ട​​നു​​ബ​​ന്ധി​​ച്ച് ന​​ട​​ത്തി​​യ പൂ​​ര്‍​വ​വി​​ദ്യാ​​ര്‍​ഥി മ​​ഹാ​സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.
എ​​സ്ബി​യു​​ടെ ര​​ണ്ടാം നൂ​​റ്റാ​​ണ്ടി​​ലേ​​ക്കു​​ള്ള യാ​​ത്ര​​യി​​ല്‍ കൊ​​ള്ളേ​​ണ്ട​​തും ത​​ള്ളേ​​ണ്ട​​തും വ​​സ്തു​​നി​​ഷ്ഠ​​മാ​​യി വി​​ല​​യി​​രു​​ത്തി​​യ ശേ​​ഷം പു​​തു​​താ​​യി ആ​​ര്‍​ജി​​ക്കേ​​ണ്ട​​ത് ക​​ണ്ടെ​​ത്ത​​ണ​​മെ​​ന്ന് അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി​​യ ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം വ്യ​​ക്ത​​മാ​​ക്കി.
അ​​ലും​​മ്‌​നി അ​​സോ​​സി​​യേ​​ഷ​​ന്‍ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ഷാ​​ജി മാ​​ത്യു പാ​​ലാ​​ത്ര അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. മി​​ക​​വു പു​​ല​​ര്‍​ത്തി​​യ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കു​​ള്ള വി​​വി​​ധ സ്‌​​കോ​​ള​​ര്‍​ഷി​​പ്പു​​ക​​ള്‍ വി​​കാ​​രി ജ​​ന​​റാ​​ള്‍ മോ​​ണ്‍. ജ​​യിം​​സ് പാ​​ല​​യ്ക്ക​​ല്‍ സ​​മ്മാ​​നി​​ച്ചു. കോ​​ള​​ജി​​ല്‍നി​​ന്ന് ഈ ​​വ​​ര്‍​ഷം വി​​ര​​മി​​ക്കു​​ന്ന​​വ​​രെ​​യും കോ​​ള​​ജി​​ല്‍നി​​ന്നു പ​​ഠ​​നം പൂ​​ര്‍​ത്തി​​യാ​​ക്കി 50 വ​​ര്‍​ഷം പി​​ന്നി​​ട്ട സു​​വ​​ര്‍​ണ​​ജൂ​​ബി​​ലി ബാ​​ച്ചി​​നെ​​യും പ്രി​​ന്‍​സി​​പ്പ​​ല്‍ ഫാ.​​റെ​​ജി പ്ലാ​​ത്തോ​​ട്ടം ആ​​ദ​​രി​​ച്ചു.
ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍​എ, സി​​എ​​സ്‌​​ഐ മ​​ധ്യ​​കേ​​ര​​ള മു​​ന്‍​ബി​​ഷ​​പ് റ​​വ.​​ഡോ. കെ.​​ജി. ഡാ​​നി​​യേ​​ല്‍, രാ​​ജ​​സ്ഥാ​​ന്‍ കേ​​ഡ​​റി​​ലെ ഐ​​എ​​എ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​യി​​രു​​ന്ന കെ.​​എ​​സ്. മ​​ണി, വൈ​​സ് പ്രി​​ന്‍​സി​​പ്പ​​ല്‍ ഡോ. ​​ജോ​​സ​​ഫ് ജോ​​ബ്, ബ​​ര്‍​സാ​​ര്‍ ഫാ. ​​മോ​​ഹ​​ന്‍ മു​​ട​​ന്താ​​ഞ്ഞി​​ലി​​ല്‍, അ​​സോ​​സി​​യേ​​ഷ​​ന്‍ ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ഡോ. ​​ഷി​​ജോ കെ. ​​ചെ​​റി​​യാ​​ന്‍, ഫാ. ​​ജോ​​ണ്‍ ചാ​​വ​​റ, ജോ​​മി തോ​​മ​​സ്, എ.​​ജെ. മാ​​ത്യു, ഡോ. ​​സെ​​ബി​​ന്‍ എ​​സ്. കൊ​​ട്ടാ​​രം, ഡെ​​യ്‌​​സ​​മ്മ ജ​​യിം​​സ്, ജോ​​ഷി ഏ​​ബ്ര​​ഹാം, ജി​​ജി ഫ്രാ​​ന്‍​സി​​സ്, ബ്രി​​ഗേ​​ഡി​​യ​​ര്‍ ഒ.​​എ. ജ​​യിം​​സ്, ഡോ. ​​ജോ​​സ് പി. ​​ജേ​​ക്ക​​ബ്, ഡോ. ​​ബി​​ന്‍​സാ​​യ് സെ​​ബാ​​സ്റ്റ്യ​​ന്‍, സി​​ബി ചാ​​ണ്ടി എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.