സീ​നി​യ​ർ ഉ​ദ്യോ​ഗ​സ്ഥ​ന് സ്ഥ​ലം മാ​റ്റ​മി​ല്ല; ജൂ​നി​യ​ർ ഉ​ദ്യോ​ഗ​സ്ഥ​ന് സ്ഥ​ല​മാ​റ്റം
Wednesday, January 25, 2023 11:30 PM IST
കോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ സീ​നി​യ​റും ഭ​ര​ണ​ക​ക്ഷി സ​ർ​വീ​സ് സം​ഘ​ട​ന യൂ​ണി​യ​ൻ നേ​താ​വി​ന് സ്ഥ​ലം​മാ​റ്റം ന​ൽ​കാ​തെ പ്ര​തി​പ​ക്ഷ സ​ർ​വീ​സ് സം​ഘ​ട​ന യൂ​ണി​യ​നി​ൽ​പ്പെ​ട്ട​തും പ്രൊ​ബേ​ഷ​ൻ പീ​രി​യ​ഡ് ക​ഴി​യാ​ത്ത​തു​മാ​യ ജൂ​നി​യ​ർ ഉ​ദ്യോ​ഗ​സ്ഥ​ന് സ്ഥ​ലം മാ​റ്റം ന​ൽ​കി​യ​തി​ൽ ജീ​വ​ന​ക്കാ​രു​ടെ ഇ​ട​യി​ൽ പ്ര​തി​ഷേ​ധം. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ റെ​ക്കോ​ർ​ഡ് ലൈ​ബ്രേ​റി​യ​ൻ വി​ഭാ​ഗ​ത്തി​ലാ​ണ് സ്ഥ​ലം മാ​റ്റ ഉ​ത്ത​ര​വ്. ഈ ​വി​ഭാ​ഗ​ത്തി​ൽ സീ​നി​യ​റാ​യ ഉ​ദ്യോ​ഗ​സ്ഥ​ന് സ്ഥ​ലം​മാ​റ്റം ന​ൽ​കാ​തെ ജൂ​നി​യ​ർ ഉ​ദ്യോ​ഗ​സ്ഥ​ന് സ്ഥ​ലം മാ​റ്റി​യ​ത് എ​ന്തി​നാ​ണെ​ന്ന് പ്ര​തി​പ​ക്ഷ സ​ർ​വീ​സ് സം​ഘ​ട​നാ നേ​താ​ക്ക​ൾ ചോ​ദി​ക്കു​ന്നു.
ക​ഴി​ഞ്ഞ 21 നാ​ണ് ആ​രോ​ഗ്യ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​യ്ക​റു​ടെ ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യ​ത്. ഇ​തി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ റെ​ക്കോ​ർ​ഡ് ലൈ​ബ്രേ​റി​യ​നും ജൂ​നി​യ​ർ ജീ​വ​ന​ക്കാ​ര​നു​മാ​യ ആ​ളെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് സ്ഥ​ലം മാ​റ്റി​യാ​ണ് ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യ​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ ഇ​റ​ക്കി​യ ഉ​ത്ത​ര​വ് ക​ര​ട് രേ​ഖ​യാ​ണെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ൽ ഭേ​ദ​ഗ​തി വ​രു​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു.