ഭ​ര​ണ​സ​മി​തി​യി​ല്‍നി​ന്നും യു​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ രാ​ജിവ​ച്ചു
Tuesday, December 6, 2022 11:58 PM IST
നെ​ടും​കു​ന്നം: നെ​ടും​കു​ന്നം സൗ​ത്ത് സ​ര്‍വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് 1271 ഭ​ര​ണ സ​മി​തി​യി​ല്‍ നി​ന്നും യു​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ രാ​ജി​വ​ച്ചു.
ബാ​ങ്കി​ന്‍റെ ത​ന്നെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള നീ​തി മെ​ഡി​ക്ക​ല്‍ സ്റ്റോ​റി​ല്‍ ഭ​ര​ണ സ​മി​തി​യം​ഗം ന​ട​ത്തി​യ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് രാ​ജി.
പ്ര​സ്തു​ത കാ​ര്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു കൊ​ണ്ട് ഭ​ര​ണ സ​മി​തി അം​ഗ​മാ​യ ര​വി വി. ​സോ​മ​ന്‍ അ​ധി​കാ​രി​ക​ള്‍ക്ക് പ​രാ​തി ന​ല്‍കി​യി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് രാ​ജി വ​ച്ച​തെ​ന്ന് യു​ഡി​എ​ഫ് അം​ഗം ര​വി വി. ​സോ​മ​ന്‍ പ​റ​ഞ്ഞു.

സി​ല്‍വ​ര്‍ ലൈ​ന്‍:
പ്ര​തി​ഷേ​ധ​ദി​നം
ഇ​ന്ന്

ച​ങ്ങ​നാ​ശേ​രി: സം​സ്ഥാ​ന​ത്തു​ട​നീ​ളം സി​ല്‍വ​ര്‍ലൈ​ന്‍ പ്ര​തി​ഷേ​ധ​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും മ​ര്‍ദി​ക്കു​ക​യും ചെ​യ്ത​തി​ന്‍റെ ഒ​ന്നാം വാ​ര്‍ഷി​ക​മാ​യ ഇ​ന്ന് ജി​ല്ല​യി​ല്‍ സി​ല്‍വ​ര്‍ലൈ​ന്‍ പ്ര​തി​ഷേ​ധ​ദി​നം ആ​ച​രി​ക്കും. ജി​ല്ലാ​ത​ല പ​രി​പാ​ടി രാ​വി​ലെ 10ന് ​മാ​ട​പ്പ​ള്ളി സ​മ​ര​പ്പ​ന്ത​ലി​ല്‍ ന​ട​ക്കും.
സ​മ​ര​സ​മി​തി ജി​ല്ലാ ചെ​യ​ര്‍മാ​ന്‍ ബാ​ബു കു​ട്ട​ന്‍ചി​റ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ലി​ജി​ന്‍ ലാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.