വൈ​ക്കം ഗ​വ​ൺ​മെ​ന്‍റ് ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ മോ​ഷ​ണ ശ്ര​മം
Tuesday, December 6, 2022 12:23 AM IST
വൈ​ക്കം : വൈ​ക്കം ഗ​വ​ൺ​മെ​ന്‍റ് ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​താ​യി പ​രാ​തി. സ്കൂ​ളി​ലെ ഓ​ഫീ​സ് മു​റി​യു​ടെ പൂ​ട്ടു ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു​ക​ട​ന്ന​ത്. സ്കൂ​ളി​ൽ​നി​ന്ന് ഒ​ന്നും ന​ഷ്ട​പ്പെ​ട്ടി​ല്ലെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.
ഇ​ന്ന​ലെ രാ​വി​ലെ ജീ​വ​ന​ക്കാ​രി സ്കൂ​ൾ ഓ​ഫീ​സ് തു​റ​ക്കാ​നാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് താ​ഴ് ത​ക​ർ​ന്ന് കി​ട​ക്കു​ന്ന​ത് ക​ണ്ടു മോ​ഷ​ണം ന​ട​ന്ന​താ​യി അ​റി​ഞ്ഞ​ത് ഓ​ഫീ​സി​നു​ള്ളി​ലെ അ​ല​മാ​ര​ക​ളി​ലെ​ല്ലാം താ​ക്കോ​ൽ കി​ട​ന്നി​രു​ന്നെ​ങ്കി​ലും അ​ല​മാ​ര​ക​ളൊ​ന്നും തു​റ​ന്നി​ട്ടി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സം സ്കൂ​ളി​ൽ സ്കൂ​ൾ വാ​ഹ​ന​ത്തി​ന്‍റെ ന​ട​ത്തി​പ്പി​ന് പ​ണം ക​ണ്ടെ​ത്താ​ൻ ബി​രി​യാ​ണി ച​ല​ഞ്ച് ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ തു​ക സ്കൂ​ളി​ൽ ഉ​ണ്ടാ​കു​മെ​ന്ന് ക​രു​തി​യാ​ണ് മോ​ഷ്ടാ​ക്ക​ൾ മോ​ഷ​ണ​ത്തി​ന് ശ്ര​മി​ച്ച​തെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു. സ്കൂ​ൾ അ​ധി​കൃ​ത​ർ പ​രാ​തി​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് സ്കൂ​ളി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഒ​രാ​ഴ്ച മു​മ്പ് ത​ല​യോ​ല​പ്പ​റ​മ്പ് ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ന്‍റെ പൂ​ട്ടു ത​ക​ർ​ത്ത് ഓ​ഫീ​സ് മു​റി​യി​ൽ ക​യ​റി മോ​ഷ്ടാ​ക്ക​ൾ മോ​ഷ​ണ​ശ്ര​മം ന​ട​ത്തി​യി​രു​ന്നു.