ലോ​ക മ​ണ്ണ് ദി​നാ​ച​ര​ണം: ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി
Monday, December 5, 2022 10:26 PM IST
ഇ​ള​ങ്ങു​ളം: ലോ​ക മ​ണ്ണ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ള​ങ്ങു​ളം കെ​വി എ​ല്‍​പി സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​സ്‌​മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍ നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ മ​ണ്ണ് പ​ര്യ​വേ​ക്ഷ​ണ വ​കു​പ്പി​ന്‍റെ​യും എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ച​ട​ങ്ങി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്കു​ള്ള സോ​യി​ല്‍ ഹെ​ല്‍​ത്ത് കാ​ര്‍​ഡ് വി​ത​ര​ണം ചെ​യ്തു. മ​ണ്ണ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഉ​പ​ന്യാ​സ, ജ​ല​ച്ചാ​യ മ​ത്സ​ര വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​വും ച​ട​ങ്ങി​ല്‍ ന​ല്‍​കി.
എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ല്‍​വി വി​ല്‍​സ​ണ്‍, പ​ഞ്ചാ​യ​ത്തം​ഗം അ​ഖി​ല്‍ അ​പ്പു​ക്കു​ട്ട​ന്‍, സൂ​ര്യ​മോ​ള്‍, ഷേ​ര്‍​ളി അ​ന്ത്യാം​കു​ളം, സോ​യി​ല്‍ സ​ര്‍​വേ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഇ​ന്ദു ഭാ​സ്‌​ക​ര്‍, പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ ഗീ​ത വ​ര്‍​ഗീ​സ്, അ​സി​സ്റ്റ​ന്‍റ് പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ കെ.​എ​സ്. പ്ര​ദീ​പ്, ജി​ല്ലാ സോ​യി​ല്‍ ക​ണ്‍​സ​ര്‍​വേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ആ​ശ ദേ​വ​ദാ​സ്, കൃ​ഷി ഓ​ഫീ​സ​ര്‍ കെ.​എ. ശ്രീ​ല​ക്ഷ്മി എ​ന്നി​വ​ര്‍ പ​ങ്കെ​ടുത്തു.