കാ​ര്‍​മ​ല്‍ പ​ബ്ലി​ക് സ്‌​കൂ​ളി​ന് ഒ​ന്നാം സ്ഥാ​നം
Monday, December 5, 2022 10:19 PM IST
പാ​ലാ: കോ​ട്ട​യം സ​ഹോ​ദ​യ വി​മു​ക്തി മി​ഷ​ന്‍, ഡ്രീം​സ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തി​രു​ന​ക്ക​ര മൈ​താ​ന​ത്ത് ന​ട​ന്ന ബോ​ധ​വ​ത്ക​ര​ണ റാ​ലി​യി​ല്‍ കാ​ര്‍​മ​ല്‍ പ​ബ്ലി​ക് സ്‌​കൂ​ള്‍ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.
കാ​ര്‍​മ​ല്‍ പ​ബ്ലി​ക് സ്‌​കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​ക​ളോ​ടൊ​പ്പം ഡ​യ​റ​ക്ട​ര്‍ സി​സ്റ്റ​ര്‍ സെ​റി​ന്‍ മ​രി​യ, പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ദീ​പ്തി മ​രി​യ, അ​ധ്യാ​പ​ക​രാ​യ കെ.​ബി. അ​ഖി​ല്‍, സി​സ്റ്റ​ര്‍ റെ​യ്ച്ച​ല്‍, ജെ​ഫി എം. ​ടോം, അ​ലീ​ന ജോ​സ് എ​ന്നി​വ​ര്‍ റാ​ലി​ക്കു നേ​തൃ​ത്വം ന​ല്‍​കി. സ്‌​കൂ​ള്‍ ടീ​മി​നെ മാ​നേ​ജ്‌​മെ​ന്‍റും പി​ടി​എ​യും അ​നു​മോ​ദി​ച്ചു.

അ​ഖി​ലേ​ന്ത്യാ
ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി ഇ​ല​വ​ൻ​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഖി​ലേ​ന്ത്യ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് 16, 17, 18 തീ​യ​തി​ക​ളി​ൽ കു​ന്നും​ഭാ​ഗം ഗ​വ​ൺ​മെ​ന്‍റ് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കും.
കു​ന്നും​ഭാ​ഗം ഗ​വ​ൺ​മെ​ന്‍റ് സ്കൂ​ളി​ലെ കാ​ത​ൽ പ്രാ​ത​ൽ പ്ര​ഭാ​ത​ഭ​ക്ഷ​ണ പ​രി​പാ​ടി​ക്കും മ​റ്റു ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഫ​ണ്ട് ക​ണ്ടെ​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണു ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തു​ന്ന​ത്.
ഒ​ന്നാം സ​മ്മാ​നം 50,000 രൂ​പ​യും ര​ണ്ടാം സ​മ്മാ​നം 25,000 രൂ​പ​യും വ​ല്യ​ട​ത്ത് രാ​ജ്കൃ​ഷ്ണ​ൻ (ബി​നു​ക്കു​ട്ടി) മെ​മ്മോ​റി​യ​ൽ ട്രോ​ഫി​യും ന​ൽ​കും. ടൂ​ർ​ണ​മെ​ന്‍റി​ൽ 32 ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും.