പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ 140-ാം വാ​ർ​ഷി​കാ​ഘോ​ഷ​ം ഇന്ന്
Sunday, December 4, 2022 1:29 AM IST
കോ​ട്ട​യം: കോ​ട്ട​യം പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ 140-ാം വാ​ർ​ഷി​കത്തോടും ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് എ​ബ്ര​ഹാം ഇ​ട്ടി​ച്ചെ​റി​യാ​യു​ടെ ശ​താ​ഭി​ഷേ​കത്തോടും അനുബന്ധിച്ചുള്ള ആഘോഷങ്ങളും സ​മ്മേ​ള​ന​വും ഇ​ന്ന് ന​ട​ക്കും. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​നു കോ​ട്ട​യം കെ​പി​എ​സ് മേ​നോ​ൻ ഹാ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഗോ​വ ഗ​വ​ർ​ണ​ർ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യും ഉ​പ​ഹാ​രം സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്യും.

മാ​ർ​ത്തോ​മ സ​ഭ ബി​ഷ​പ് ഗ്രി​ഗോ​റി​യോ​സ് മാ​ർ സ്തേ​ഫാ​നോ​സ് എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജ​സ്റ്റി​സ് കെ.​ടി. തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ സു​വ​നീ​ർ പ്ര​കാ​ശ​നം ചെ​യ്യും.

പ്ര​ഫ. പി.​ജെ. കു​ര്യ​ൻ ലൈ​ബ്ര​റി​യു​ടെ 40 വ​ർ​ഷ​ത്തെ ച​രി​ത്രം പ്ര​കാ​ശ​നം ചെ​യ്യും. തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ, പ​ബ്ലി​ക് ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം ഇ​ട്ടി​ച്ചെ​റി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.