ജൈ​​വ​​മാ​​ലി​​ന്യ സം​​സ്‌​​ക​​ര​​ണ യൂ​​ണി​​റ്റ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു
Saturday, December 3, 2022 12:24 AM IST
വെ​​ള്ളൂ​​ര്‍: വെ​​ള്ളൂ​​ര്‍ പ​​ഞ്ചാ​​യ​​ത്തി​​ലെ തു​​മ്പൂ​​ര്‍​മു​​ഴി മോ​​ഡ​​ല്‍ ജൈ​​വ​​മാ​​ലി​​ന്യ സം​​സ്‌​​ക​​ര​​ണ യൂ​​ണി​​റ്റ് സി.​​കെ. ആ​​ശ എം​​എ​​ല്‍​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ശു​​ചി​​ത്വ മി​​ഷ​​ന്‍റെ ഫ​​ണ്ടി​​ല്‍ നി​​ന്നു​​ള്ള 6.18 ല​​ക്ഷം രൂ​​പ ചെ​​ല​​വ​​ഴി​​ച്ച് വെ​​ള്ളൂ​​ര്‍ ബ​​സ് സ്റ്റാ​​ന്‍​ഡി​​നോ​​ട് ചേ​​ര്‍​ന്ന് സ്ഥാ​​പി​​ച്ച മാ​​ലി​​ന്യ സം​​സ്‌​​ക​​ര​​ണ യൂ​​ണി​​റ്റി​​ല്‍ ആ​​റ് ചേം​​ബ​​റു​​ക​​ളാ​​ണു​​ള്ള​​ത്. വെ​​ള്ളൂ​​ര്‍ ടൗ​​ണി​​ലെ ക​​ട​​ക​​ളി​​ല്‍​നി​​ന്ന് ശേ​​ഖ​​രി​​ക്കു​​ന്ന ജൈ​​വ മാ​​ലി​​ന്യ​​ങ്ങ​​ള്‍ ശാ​​സ്ത്രീ​​യ​​മാ​​യി സം​​സ്‌​​ക​​രി​​ച്ച് ജൈ​​വ​​വ​​ള​​മാ​​ക്കി മാ​​റ്റു​​ക​​യാ​​ണ് ല​​ക്ഷ്യം.
മാ​​ലി​​ന്യ​​ങ്ങ​​ള്‍ സം​​ഭ​​രി​​ക്കു​​ന്ന​​തി​​നാ​​യി ര​​ണ്ട് വോ​​ള​​ണ്ടി​​യ​​ര്‍​മാ​​രെ തെ​​ര​​ഞ്ഞെ​​ടു​​ത്തി​​ട്ടു​​ണ്ട്. ക​​ട​​ക​​ളി​​ല്‍​നി​​ന്ന് ശേ​​ഖ​​രി​​ക്കു​​ന്ന മാ​​ലി​​ന്യ​​ങ്ങ​​ള്‍ മാ​​ലി​​ന്യ​​സം​​സ്‌​​ക​​ര​​ണ യൂ​​ണി​​റ്റി​​ല്‍ നി​​ക്ഷേ​​പി​​ച്ച് ജൈ​​വ വ​​ള​​മാ​​ക്കി ക​​ര്‍​ഷ​​ക​​ര്‍​ക്ക് ന​​ല്‍​കും. ഏ​​ക​​ദേ​​ശം 500 കി​​ലോ​​യി​​ല​​ധി​​കം മാ​​ലി​​ന്യം ഈ ​​യൂ​​ണി​​റ്റി​​ല്‍ സം​​ഭ​​രി​​ക്കാ​​നാ​​കും.
പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് നി​​കി​​ത​​കു​​മാ​​ര്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ജ​​യ അ​​നി​​ല്‍, സ്ഥി​​രം​​സ​​മി​​തി അം​​ഗ​​ങ്ങ​​ളാ​​യ ഷി​​നി സ​​ജു, മ​​ഹി​​ളാ​​മ​​ണി, ശ്യാം ​​കു​​മാ​​ര്‍ തുടങ്ങിയവർ പങ്കെടുത്തു.